ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

3 തരം കുറ്റകൃത്യങ്ങള്‍ ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കാന്‍ ജിഎസ്ടികൗണ്‍സില്‍ അനുമതി, പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള പരിധി 2 കോടി രൂപയായി ഉയര്‍ത്തി

ന്യൂഡല്‍ഹി: 48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.ജിഎസ്ടിയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങള്‍ ക്രിമിനല്‍ പരിധിയില്‍ നിന്നും നീക്കാന്‍ യോഗം ശുപാര്‍ശ ചെയ്യുന്നു. ഇനിമേല്‍ ക്രിമിനല്‍ കുറ്റമാക്കാത്ത കുറ്റങ്ങള്‍ ഇവയാണ്: ‘ഏതെങ്കിലും ഉദ്യോഗസ്ഥനെ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുക’; ‘ഭൗതിക തെളിവുകളില്‍ മന:പൂര്‍വ്വം മാറ്റം വരുത്തുക ; കൂടാതെ ‘വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുക.

മറ്റൊരു സുപ്രധാന തീരുമാനത്തില്‍, കൗണ്‍സില്‍ പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള പരിധി ഇരട്ടിയാക്കി. ഒരു കോടിയില്‍ നിന്ന് 2 കോടി രൂപയായാക്കിയാണ് തുക വര്‍ധിപ്പിച്ചത്. നികുതിയുടെ 50 മുതല്‍ 150 ശതമാനം വരെയുള്ള കോമ്പൗണ്ടിംഗ് തുക 25 മുതല്‍ 100 ശതമാനം വരെ കുറയ്ക്കാനും തീരുമാനമായി.

സമയക്കുറവ് കാരണം 15 അജണ്ട ഇനങ്ങളില്‍ എട്ടെണ്ണം മാത്രമേ കൗണ്‍സില്‍ പരിഗണിക്കുകയുള്ളൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. ജിഎസ്ടി അപ്ലെറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തവണ പരിഗണിക്കപ്പെട്ടില്ല. പാന്‍മസാല, ഗുട്ഖ വ്യാപാര സ്ഥാപനങ്ങളിലെ നികുതിവെട്ടിപ്പ് തടയാനുള്ള തീരുമാനവും ഒഴിവാക്കിയതില്‍ പെടുന്നു.

പുതിയ നികുതികളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും ചില്‍ക്ക ഉള്‍പ്പെടെയുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ക്കും ചുനി/ചുരി, ഖണ്ഡ എന്നിവയുള്‍പ്പെടെയുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ക്കും നികുതി ഇല്ലാതാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കൂടാതെ, ‘മോട്ടോര്‍ സ്പിരിറ്റുമായി (പെട്രോള്‍) മിശ്രണം ചെയ്യുന്നതിനായി റിഫൈനറികളില്‍ വിതരണം ചെയ്യുന്ന എഥൈല്‍ ആല്‍ക്കഹോളിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഒരു എസ്യുവി എന്താണെന്നും അത്തരം വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ബാധകമായ നികുതി എന്തായിരിക്കണമെന്നതിനെക്കുറിച്ചും കൗണ്‍സില്‍ വിശദീകരണമിറക്കിയിട്ടുണ്ട്.

22 ശതമാനം നഷ്ടപരിഹാര സെസിന്റെ ഉയര്‍ന്ന നിരക്ക് ‘നാല് വ്യവസ്ഥകളും പാലിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ബാധകമാകുക. അതായത്,എഞ്ചിന്‍ കപ്പാസിറ്റി 1500 സിസിയില്‍ കൂടുതലും, നീളം 4000 മില്ലിമീറ്ററില്‍ കൂടുതലും, 170 മില്ലിമീറ്ററോ അതില്‍ കൂടുതലോ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ് യുവികള്‍ക്ക്, കൗണ്‍സില്‍ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് കമ്പനികളുടെ നോ ക്ലെയിം ബോണസിന് നികുതി യില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയതായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഓണ്‍ലൈന്‍ ഗെയിമിങ്ങിനും കാസിനോകള്‍ക്കുമുള്ള ജിഎസ്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും മല്‍ഹോത്ര ചൂണ്ടിക്കാട്ടി. ഒരു രാജ്യം, ഒരു നികുതി അഥവാ ചരക്ക് സേവന നികുതി (ജിഎസ്ടി) യില്‍ തീരുമാനമെടുക്കുന്ന ഭരണകൂടത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് ജിഎസ്ടി കൗണ്‍സില്‍.കേന്ദ്ര ധനമന്ത്രിയാണ് തലപ്പത്തുള്ളത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൗണ്‍സിലില്‍ അംഗങ്ങളാണ്.

X
Top