കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്സിങ്

തിരുവനന്തപുരം: അഞ്ച്‌ കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ -ഇൻവോയ്സിങ് നിർബന്ധമാക്കി.

2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ 5 കൊടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് ഒന്ന് മുതൽ ഇ – ഇൻവോയ്സ് തയ്യാറാക്കണം.

ഇ – ഇൻവോയ്സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും, സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ -ഇൻവോയ്സ് തയ്യാറാക്കണം.

നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതൽ 5 കോടി രൂപയായി കുറച്ചത്.

ഇ-ഇൻവോയ്സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്സിങ് നടത്തണം. ഇതിനായി 2023 ആഗസ്റ്റ് 1 ന് മുൻപായി ഇ-ഇൻവോയ്സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത്.

‘യൂസർ ക്രെഡൻഷ്യൽസ്’ കൈപ്പറ്റേണ്ടതാണ്. ഇ-വേ ബിൽ പോർട്ടലിൽ ‘;യൂസർ ക്രെഡൻഷ്യൽസ്’ ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഇ-ഇൻവോയ്സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാവുന്നതാണ്.

ഇ-ഇൻവോയ്സിങ് ബാധ്യതയുള്ള വ്യാപാരി ഇൻവോയ്സ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇന്പുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.

ജിഎസ്ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്സിങ് ആവശ്യമില്ല.

സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്സ് സിനിമ അഡ്മിഷൻ, എന്നീ മേഖലകളെയും ഇ- ഇൻവോയ്സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

X
Top