കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജിഎസ്ടി കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന് കീഴില്‍

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ശൃംഖലയെ (ജിഎസ്ടിഎന്‍) കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ, ജിഎസ്ടി നെറ്റ് വര്‍ക്കില്‍ സംഭരിച്ചിരിക്കുന്ന വിവരങ്ങള്‍ പിഎംഎല്‍എ നിയമപ്രകാരം പങ്കിടാന്‍ കഴിയും. വ്യാജ ബില്ലിംഗിലൂടെ നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി ശൃംഖലയെ (ജിഎസ്ടിഎന്‍) കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ ജിഎസ്ടി നികുതി വെട്ടിപ്പിനെതിരെ നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കഴിയും. ജിഎസ്ടിഎന്‍ പട്ടികയില്‍ 26-ാമതായി ചേര്‍ക്കുന്നതിന് സെക്ഷന്‍ 66 ല്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇത് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

ജിഎസ്ടി തട്ടിപ്പുകളും വ്യാജ രജിസ്‌ട്രേഷനുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജിഎസ്ടിഎന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുന്നത്. വ്യാജ ബില്ലിംഗ്, വ്യാജ ഇന്‍വോയ്‌സിംഗ് എന്നിവ തടയുന്നതിനും വ്യാജ ബിസിനസുകള്‍ തിരിച്ചറിയുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്ന് സെന്‍്ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് ചെയര്‍മാന്‍ വിവേക് ജോഹ്രി കഴിഞ്ഞമാസം പറഞ്ഞിരുന്നു.ജിഎസ്ടി വ്യവസ്ഥകളുടെ ഏതെങ്കിലും ലംഘനം പരിശോധിക്കുന്നതിന് വിവരങ്ങളോ വസ്തുക്കളോ പങ്കിടാന് ഇഡിയേയും ജിഎസ്ടിഎന്നിനേയും വിജ്ഞാപനം സഹായിക്കും.

തീവ്രവാദ ധനസഹായവും മയക്കുമരുന്ന് കടത്തും കൈകാര്യം ചെയ്യുന്നതിനാണ് പിഎംഎല്‍എ നടപ്പിലാക്കിയത്.

X
Top