ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

ഇൻഫോസിസിന് ജിഎസ്ടി നോട്ടിസ്: നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കേന്ദ്രസർക്കാർ

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന് 32,400 കോടി രൂപയുടെ ജിഎസ്ടി നോട്ടിസ് അയച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കേന്ദ്ര സർക്കാർ.

വിദേശ ബ്രാഞ്ച് ഓഫിസുകളുടെ ചെലവിന്മേൽ ജിഎസ്ടി അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരു ജിഎസ്ടി ഓഫിസ് നോട്ടിസ് അയച്ചത്.

2017 മുതൽ 2022 വരെയുള്ള കാലയളവ് പരിഗണിച്ചായിരുന്നു ഇത്. നോട്ടിസ് അയച്ചത് കയറ്റുമതിയുടെ പേരിലല്ലാത്തതിനാൽ ജിഎസ്ടി ബാധകമല്ലെന്ന് ഇൻഫോസിസ് വ്യക്തമാക്കിയിരുന്നു. ഇൻഫോസിസിന് കേന്ദ്രം ഇളവ് അനുവദിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

എന്നാൽ, നോട്ടിസ് പിൻവലിക്കാൻ കേന്ദ്രം ആലോചിക്കുന്നില്ലെന്ന് ചില സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നോട്ടിസിന്മേൽ മറുപടി നൽകാൻ ഇൻഫോസിസ് 10 ദിവസത്തെ സാവകാശം തേടിയതായും റിപ്പോർട്ടുകളുണ്ട്.

ഇൻഫോസിസിന് നോട്ടിസ് അയച്ചതിനെതിരെ ഐടി കയറ്റുമതി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഐടി കമ്പനികളുടെ പ്രവർത്തനത്തെക്കുറിച്ച് ബോധ്യമില്ലാതെയാണ് നോട്ടിസ് അയച്ചതെന്ന് നാസ്കോം കുറ്റപ്പെടുത്തി.

ഇൻഫോസിസിനെതിരെ നികുതി ഭീകരതയെന്നായിരുന്നു കമ്പനിയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) മോഹൻദാസ് പൈയുടെ പ്രതികരണം.

ഇൻഫോസിസിന്റെ കഴിഞ്ഞപാദത്തിലെ (ഏപ്രിൽ-ജൂൺ) വരുമാനത്തിന്റെ 85 ശതമാനം വരുന്ന തുകയാണ് ജിഎസ്ടി നോട്ടിസിലൂടെ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതൽ ഐടി കമ്പനികൾക്ക് ഇത്തരം നോട്ടിസ് ലഭിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

X
Top