ജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദംഇലക്ട്രിക്ക് വാഹന വിപണിയിൽ 10,900 രൂപയുടെ പദ്ധതിയുമായി പിഎം ഇ- ഡ്രൈവ് വരുന്നുകയറ്റുമതിയും ഇറക്കുമതിയും അതിവേഗത്തിലാക്കാൻ പുതിയ ട്രേഡ് പോർട്ടലുമായി കേന്ദ്രം

ജിഎസ്ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ജി.എസ്.ടി നികുതി സ്ലാബുകളിൽ(Gst Tax Slabs) തൽസ്ഥിതി(status quo) തുടരണമെന്ന് ജി.എസ്.ടി കൗൺസിലിന് മുമ്പായി ചേർന്ന നികുതിഘടനാ പരിഷ്കാരങ്ങൾക്കുള്ള ജി.എസ്.ടി സമിതി.

കേരളമടക്കം സംസ്ഥാനങ്ങൾ നികുതി സ്ലാബുകൾ പരിഷ്‍കരിക്കാനുള്ള സർക്കാർ നീക്കത്തെ യോഗത്തിൽ എതിർത്തു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുത്തു.

ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിലാണ് ഏഴംഗ സമിതി യോഗം ചേർന്നത്. ഉത്തർപ്രദേശ്, ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെടുന്നതാണ് സമിതി.

ജൂൺ 22ന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജി.എസ്.ടി കൗൺസിൽ യോഗം നികുതി പരിഷ്‍കരണം സംബന്ധിച്ച് വിശദമായ കരട് തയാറാക്കാൻ സമിതിയോട് ശിപാർശ ചെയ്തിരുന്നു. സെപ്റ്റംബർ ഒമ്പതിന് ചേരുന്ന ജി.എസ്.ടി കൗൺസിലിൽ നികുതി ഇളവുകളടക്കം സമിതി നിർദേശങ്ങൾ ചർച്ച ചെയ്യും.

2021 സെപ്റ്റംബറിൽ അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ കീഴിലാണ് ആദ്യമായി ഏഴംഗ ജി.എസ്.ടി പരിഷ്‍കരണ സമിതി രൂപവത്കരിച്ചത്.

തുടർന്ന് 2022 ജൂണിൽ സമിതി ജി.എസ്.ടി കൗൺസിലിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൂജ്യം, അഞ്ച്, 12, 18, 28 ശതമാനം നിരക്കുകളിലായി അഞ്ച് സ്ലാബുകളാണ് നിലവിൽ ജി.എസ്.ടി സംവിധാനത്തിലുള്ളത്.

ആഡംബര ഉൽപന്നങ്ങളടക്കമുള്ളവക്കാണ് ഉയർന്ന നികുതി നിരക്കായ 28 ശതമാനം ഈടാക്കുന്നത്.

X
Top