കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇ-ഇന്‍വോയ്സ് സമയപരിധി നടപ്പാക്കുന്നത് 3 മാസത്തേക്ക് നീട്ടി

ന്യൂഡൽഹി: 100 കോടിയിലധികം വിറ്റുവരവുള്ള ബിസിനസുകൾക്ക് അവരുടെ പഴയ ഇ-ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നടപ്പിലാക്കുന്നത് ജിഎസ്‍ടി നെറ്റ്‌വർക്ക് 3 മാസത്തേക്ക് മാറ്റിവച്ചു.

ഇൻവോയ്‌സുകൾ ഇഷ്യൂ ചെയ്‌ത് 7 ദിവസത്തിനുള്ളിൽ ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടലിൽ (ഐആർപി) ഇ-ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യുന്നത് 100 കോടി രൂപയും അതിനുമുകളിലും വിറ്റുവരവുള്ള ബിസിനസുകൾക്ക് മേയ് 1 മുതൽ നിര്‍ബന്ധമാക്കുമെന്ന് കഴിഞ്ഞ മാസം ജിഎസ്‍‍ടി എന്‍ പ്രഖ്യാപിച്ചിരുന്നു.

മുമ്പ്, ഐആർപിയിൽ ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്യുന്നതിന് ബിസിനസുകൾക്ക് അത്തരം നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജിഎസ്‍ടി നിയമപ്രകാരം, ഐആര്‍പി-യിൽ ഇൻവോയ്‌സുകൾ അപ്‌ലോഡ് ചെയ്‌തില്ലെങ്കിൽ ബിസിനസുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.

ഇപ്പോള്‍ ഇന്‍വോയ്‌സുകള്‍ ഇഷ്യൂ ചെയ്യപ്പെട്ട് തീയതി പരിഗണിക്കാതെയാണ് ബിസിനസുകള്‍ ഇ-ഇന്‍വോയ്‌സുകള്‍ അപ്‌ലോഡ് ചെയ്യുന്നത്.

പുതിയ നിബന്ധനയിൽ വലിയ ബിസിനസുകൾ പോലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശയക്കുഴപ്പത്തിലാണെന്ന് എഎംആര്‍ജി & അസോസിയേറ്റ്സ് സീനിയർ പാർട്ണർ രജത് മോഹൻ പറഞ്ഞു.

ഓഡിറ്റർ ശുപാർശകളിൽ നിന്നും വാർഷിക കണക്കുകൂട്ടലുകളില്‍ നിന്നും ഉണ്ടാകുന്ന അധിക എൻട്രികൾ ആശങ്കകള്‍ വര്‍ധിപ്പിച്ചു. സമയം നീട്ടി നല്‍കിയത് പരിഷ്കരണം സുഗമമായി നടപ്പിലാക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിബന്ധന പ്രാബല്യത്തിലായാല്‍ ഐആര്‍പിയിലെ വാലിഡേഷന്‍ സംവിധാനം ഓട്ടോമാറ്റിക്കായി 7 ദിവസത്തിനു മുകളില്‍ പഴക്കമുള്ള ഇന്‍വോയ്‌സുകള്‍ തടയും. ഈ നിയന്ത്രണം ഇന്‍വോയ്‌സുകള്‍ക്ക് മാത്രമാണ് ബാധകമെന്നും ഡെബിറ്റ്/ക്രെഡിറ്റ് നോട്ടുകള്‍ക്ക് ഇത് ബാധകമല്ലെന്നും ജിഎസ്‍ടിഎന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വന്‍കിട ബിസിനസുകളുടെ കാര്യത്തില്‍ വിജയകരമായി നടപ്പാക്കിയ ശേഷം പുതിയ നിബന്ധന എല്ലാ ബിസിനസുകളിലേക്കും വ്യാപിപ്പിക്കാന്‍ ജിഎസ്ടിഎന്‍ തയാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


നിലവില്‍ 10 കോടിയോ അതിനു മുകളിലോ ടേണ്‍ഓവറുള്ള കമ്പനികളാണ് തങ്ങളുടെ എല്ലാ ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സുകള്‍ ജനറേറ്റ് ചെയ്യേണ്ടത്.

X
Top