Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ലിഗ്നൈറ്റ് ഉൽപ്പാദനം വർധിപ്പിക്കാൻ ജിഎംഡിസി

മുംബൈ: സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ഇന്ധനം നൽകുന്നതിനായി ഭാവ്‌നഗറിലെ സുർഖ (N) ലിഗ്നൈറ്റ് ഖനിക്കായി ലിഗ്നൈറ്റ് മൈനിംഗ് കരാറുകാരിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിച്ച്‌ ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (GMDC). ഒരു പ്രമുഖ മൈനിംഗ് സംരംഭവും രാജ്യത്തെ ഏറ്റവും വലിയ ലിഗ്നൈറ്റ് വിൽപ്പനക്കാരനുമാണ് കമ്പനി.

വിലകുറഞ്ഞ ഇന്ധനം തേടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പിന്തുണയ്ക്കുന്നതിനായി ലിഗ്നൈറ്റ് ഉൽപ്പാദനം ശക്തിപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം 8.5 ദശലക്ഷം ടൺ ലിഗ്നൈറ്റ് ഉൽപ്പാദിപ്പിച്ച കമ്പനി, ഉത്പാദനം 10 ദശലക്ഷം ടണ്ണിലെത്തിക്കാൻ പദ്ധതിയിടുന്നു. കൂടാതെ കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനി 400 പുതിയ ഉപഭോക്താക്കളെ ചേർത്തു.

ക്യാപ്‌റ്റീവ് പവർ പ്ലാന്റുകൾക്കൊപ്പം ടെക്‌സ്‌റ്റൈൽസ്, കെമിക്കൽസ്, സെറാമിക്‌സ് എന്നിവയിലെ എംഎസ്എംഇകൾക്കിടയിൽ കമ്പനിയുടെ ഉപഭോക്തൃ അടിത്തറ വർധിച്ചുവരികയാണ്. ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നത് ഇന്ത്യയിലെ മുൻനിര ഖനന കമ്പനികളിലൊന്നാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നിലവിൽ കച്ച്, ദക്ഷിണ ഗുജറാത്ത്, ഭാവ്‌നഗർ എന്നീ മേഖലകളിൽ അഞ്ച് പ്രവർത്തനക്ഷമമായ ലിഗ്നൈറ്റ് ഖനികളുണ്ട്.

X
Top