Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കോര്‍പ്പറേറ്റ് നികുതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍

ന്താരാഷ്ട്ര കമ്പനികളുടെ വരുമാനത്തിന് കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം.

യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഇതിന് തുടക്കം കുറിക്കുന്നത്. ജനുവരി 1 മുതല്‍ 15 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. ഒന്നിലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് നികുതിയുടെ പരിധിയില്‍ വരിക.

യു.എ.ഇ കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നലെ ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗവും സമാനമായ തീരുമാനം പ്രഖ്യാപിച്ചു.

ലക്ഷ്യം പണമൊഴുക്ക് തടയല്‍
സ്വന്തം രാജ്യത്ത് നിന്ന് വിദേശ കമ്പനികള്‍ പണം കൊണ്ടു പോകുന്നത് തടയാനാണ് ഈ രാജ്യങ്ങള്‍ പ്രധാനമായും പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. അതോടൊപ്പം നികുതി വെട്ടിപ്പ് തടയാനും ഇത് സഹായിക്കുമെന്നാണ് കണക്കു കൂട്ടല്‍.

യു.എ.ഇ സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ മൊത്ത വരുമാനത്തെ അടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുന്നത്.

ആഗോള തലത്തിലുള്ള കോര്‍പ്പറേറ്റ് നികുതികള്‍ക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും ഇരുരാജ്യങ്ങളുടെയും ധനകാര്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

X
Top