പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷംപിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

952 കോടിയുടെ നിർമ്മാണ പദ്ധതി പൂർത്തീകരിച്ച് എച്ച്. ജി ഇൻഫ്രാ

മുംബൈ: ഹരിയാനയിലെ ഒരു നിർമ്മാണ പ്രോജക്റ്റിനുള്ള പൂർത്തീകരണ സർട്ടിഫിക്കറ്റ് എച്ച്.ജി. അറ്റേലി നാർനോൾ ഹൈവേയ്ക്ക് ലഭിച്ചതായി ഇപിസി കമ്പനിയായ എച്ച്. ജി ഇൻഫ്രാ അറിയിച്ചു. എച്ച്. ജി ഇൻഫ്രായുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു എസ്പിവിയാണ് എച്ച്.ജി. അറ്റേലി നാർനോൾ.

ഹരിയാന സംസ്ഥാനത്ത് ഹൈബ്രിഡ് ആന്വിറ്റി മോഡിൽ എൻഎച്ച്-11 ന്റെ നമൗൽ ബൈപാസ് & അറ്റെലി മണ്ടി മുതൽ നമൗൾ വരെയുള്ള ഭാഗം നിർമ്മിക്കുന്നതായിരുന്നു പദ്ധതി. 952.11 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിക്ക് സ്വതന്ത്ര എഞ്ചിനീയർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുകയും 2022 മാർച്ച് 11-ന് വാണിജ്യ പ്രവർത്തനം ആരംഭിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

റോഡുകൾ, പാലങ്ങൾ, ഫ്‌ളൈ ഓവറുകൾ, ഇൻഫ്രാസ്ട്രക്ചർ കരാർ ജോലികൾ, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നിവയുടെ ബിസിനസ്സിലാണ് എച്ച്. ജി ഇൻഫ്രാ എഞ്ചിനീയറിംഗ് ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എച്ച്.ജി ഇൻഫ്രാ എഞ്ചിനീയറിംഗിന്റെ ഓഹരികൾ 0.77 ശതമാനം ഇടിഞ്ഞ് 619.25 രൂപയിലെത്തി.

X
Top