അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ആഗോള ഓഹരി വിപണികളെ പിടിച്ചുലച്ച് ജപ്പാനില്‍ നിന്നുളള ഹാക്കര്‍മാര്‍

ൺലൈൻ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപകരുടെയും അക്കൗണ്ടുകൾ തട്ടിയെടുത്ത് നിയമവിരുദ്ധ വ്യാപാരം നടത്തുന്ന ഹാക്കർമാർ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

തട്ടിയെടുക്കുന്ന അക്കൗണ്ടുകൾ കുറ്റവാളികൾ ലോകമെമ്പാടുമുളള വിപണികളില്‍ പെന്നി സ്റ്റോക്കുകൾ വർദ്ധിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.

ഏകദേശം 710 മില്യൺ ഡോളറിന്റെ (6,070 കോടി രൂപ) തട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ജപ്പാനാണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രം.

റാകുട്ടെൻ സെക്യൂരിറ്റീസ് ഇൻ‌കോർപ്പറേറ്റഡ്, എസ്‌ബി‌ഐ സെക്യൂരിറ്റീസ് കമ്പനി എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ എട്ട് ബ്രോക്കർമാരും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ അനധികൃത വ്യാപാരം നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാക്ക് ചെയ്ത അക്കൗണ്ടുകൾ ഉപയോഗിച്ച് ആഭ്യന്തരമായും വിദേശത്തും കുറഞ്ഞ വ്യാപാരം നടക്കുന്ന ഓഹരികൾ തട്ടിപ്പുകാർ വാങ്ങുന്നു. ഇത്തരത്തിലുളള ഓഹരികള്‍ വലിയ തോതില്‍ വാങ്ങി കൃത്രിമമായി വില വർദ്ധിപ്പിച്ച ശേഷം വിറ്റൊഴിഞ്ഞ് പണമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ജപ്പാനില്‍ ഇത്തരത്തില്‍ നിരവധി നിക്ഷേപകര്‍ക്കും ബ്രോക്കറേജുകള്‍ക്കുമാണ് പണം നഷ്ടപ്പെട്ടത്. ഫെബ്രുവരിയിൽ 33 ആയിരുന്ന വഞ്ചനാപരമായ വ്യാപാര കേസുകൾ ഏപ്രിൽ ആദ്യ പകുതിയോടെ 736 ആയി ഉയർന്നതായി ജപ്പാനിലെ ഫിനാൻഷ്യൽ സർവീസസ് ഏജൻസി വ്യക്തമാക്കുന്നു.

ഒരു ഫിഷിംഗ് ഇമെയിൽ അല്ലെങ്കിൽ തട്ടിപ്പ് പരസ്യം വഴി ഉപയോക്താവിനെ വ്യാജ സൈറ്റിലേക്ക് ആകർഷിക്കുന്നതിലൂടെയാണ് സാധാരണയായി ഹാക്കര്‍മാര്‍ ആക്രമണം ആരംഭിക്കുന്നത്. വ്യാജ സൈറ്റ് തുടര്‍ന്ന് ഉപയോക്താവിനെ നിയമാനുസൃത സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുന്നു. അവിടെ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ തട്ടിയെടുക്കുന്നു.

ഐഡികളും പാസ്‌വേഡുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാൽവെയറായ ഇൻഫോസ്റ്റീലറുകൾ വഴിയും തട്ടിപ്പുകള്‍ നടത്തുന്നുണ്ട്.

ഈ പ്രോഗ്രാമുകൾക്ക് ഉപയോക്താവിന്റെ ഡിവൈസുകളില്‍ പ്രവേശിച്ച് വ്യക്തിഗത ഡാറ്റകള്‍ തട്ടിയെടുക്കാനുളള ശേഷിയുണ്ട്. ഉപയോക്താവിന് പലപ്പോഴും തങ്ങളുടെ അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടുവെന്ന് തിരിച്ചറിയാന്‍ കഴിയാറില്ല.

പണം നടഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച് ക്ലയന്റുകളുമായി ചർച്ചകള്‍ നടത്താന്‍ ബ്രോക്കറേജുകളോട് അവശ്യപ്പെട്ടിരിക്കുകയാണ് ജപ്പാൻ ധനമന്ത്രി കട്സുനോബു കാറ്റോ.

ഒന്നിലധികം വസ്തുതകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നിർബന്ധമാക്കണമെന്ന് ജപ്പാൻ സെക്യൂരിറ്റീസ് ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

X
Top