ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് ആറ് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി – ആര്‍ബിഐ

ബെംഗളൂരു: ചരക്ക് സേവന നികുതി നഷ്ടപരിഹാര പദ്ധതി അവസാനിച്ചത് അര ഡസന്‍ സംസ്ഥാനങ്ങളെ ”ഗുരുതരമായി ബാധിക്കുമെന്ന്” റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള കേന്ദ്രബാങ്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിഎസ്ടി നഷ്ടപരിഹാരം ശരാശരി നികുതി വരുമാനത്തിന്റെ 10% ത്തില്‍ കൂടുതലുള്ളതിനാലാണ് ഇത്.

കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ കുറഞ്ഞത് 10 സംസ്ഥാനങ്ങളിലെങ്കിലും ജിഎസ്ടി വളര്‍ച്ച 14 ശതമാനത്തില്‍ താഴെയാകും. ‘അഞ്ച് വര്‍ഷത്തെ പരിവര്‍ത്തന കാലയളവില്‍, കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമായ ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട്, പഞ്ചാബ് എന്നിവയാണ്. അതേസമയം നഷ്ടപരിഹാരം അവസാനിക്കുന്നതോടെ തിരിച്ചടി നേരിടുക പുതുച്ചേരി, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയവയ്ക്കും. ഇവയുടെ നികുതി വരുമാനത്തില്‍ നഷ്ടപരിഹാരത്തിന്റെ പങ്ക് ശരാശരി 10% കൂടുതലാണ് എന്നതിനാലാണ് ഇത്,’ ആര്‍ബിഐ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2015-15 അടിസ്ഥാനവര്‍ഷമാക്കി യഥാര്‍ത്ഥ വരുമാനവും 14 ശതമാനം വാര്‍ഷിക വളര്‍ച്ചയും തമ്മിലുള്ള അന്തരമാണ് ജിഎസ്ടി നഷ്ടപരിഹാരം. കഴിഞ്ഞ 5 വര്‍ഷത്തേയ്ക്കുള്ള നഷ്ടപരിഹാരം ഇതിനോടകം കേന്ദ്രം നല്‍കി കഴിഞ്ഞു. നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി അവസാനിപ്പിക്കാനും 2022 ജൂണ്‍ 30 മുതല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.

2021-22ല്‍ 1.04 ട്രില്യണ്‍ രൂപ സമാഹരിച്ചതില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിവ് 1.2 ട്രില്യണ്‍ ആണ്. നവംബര്‍ വരെ നഷ്ടപരിഹാര സെസ്സായി 82,497 കോടി രൂപ പിരിച്ചെടുത്തു.വരുന്ന 2-5 വര്‍ഷത്തേയ്ക്ക് കൂടി ജിഎസ്ടി നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

201718 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാന വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. 27.5 ശതമാനമാണ് ഈ സംസ്ഥാനങ്ങള്‍ കുറിച്ച വാര്‍ഷിക ജിഎസ്ടി വര്‍ധന. മറ്റ് സംസ്ഥാനങ്ങളിലെ ജിഎസ്ടി വളര്‍ച്ച 14.8 ശതമാനത്തിലൊതുങ്ങി.

അതുകൊണ്ടുതന്നെ ജിഎസ്ടിയുടെ ഏറ്റവും മികച്ച ഗുണഭോക്താക്കള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. പാലിക്കല്‍ വര്‍ധിപ്പിക്കുകയും ചോര്‍ച്ച ഒഴിവാക്കിയും നികുതി അടിത്തറ വിപുലീകരിച്ചുമാണ് ഈ സംസ്ഥാനങ്ങള്‍ നികുതി വരുമാനം ഉയര്‍ത്തിയത്.

X
Top