ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിന്‍ലന്‍ഡ് തന്നെ

തുടര്ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്ലന്ഡ് തിരഞ്ഞെടുക്കപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ സ്പോണ്സര്ഷിപ്പോടെ തയ്യാറാക്കിയ വേള്ഡ് ഹാപ്പിനസ് റിപ്പോര്ട്ടില് ഡെന്മാര്ക്ക്, ഐസ്ലന്ഡ്, സ്വീഡന്, ഇസ്രായേല് എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 143 രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ 126ാം സ്ഥാനത്താണ്.

മുന് വര്ഷങ്ങളില് ആദ്യസ്ഥാനങ്ങളിലെത്തിയ നോര്ഡിക് രാജ്യങ്ങള് ഇത്തവണയും മുന്പന്തിയില് തന്നെയാണ്. ഇന്ത്യയുടെ അയല് രാജ്യങ്ങളില് പാകിസ്താന് 108ാം സ്ഥാനത്തും നേപ്പാള് 93ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില് ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

പത്തുവര്ഷത്തിനിടെ ആദ്യമായി അമേരിക്കയും ജര്മ്മനിയും പട്ടികയില് ആദ്യ 20 സ്ഥാനത്തില് നിന്ന് പുറത്തായി. അമേരിക്ക ഇത്തവണ 23ാം സ്ഥാനത്തും ജര്മ്മനി ഇരുപത്തിനാലാം സ്ഥാനത്തുമാണ്.

കോസ്റ്റോറിക്കയും കുവൈത്തും ആദ്യ ഇരുപതില് കയറിയതാണ് ഇത്തവണത്തെ ശ്രദ്ധേയമായ നേട്ടങ്ങള്. യഥാക്രമം 12, 13 സ്ഥാനങ്ങളാണ് ഇരു രാജ്യങ്ങളും നേടിയത്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയില് ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം.

പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില് നെതര്ലാന്ഡ്സും ഓസ്ട്രേലിയയും മാത്രമാണ് ഒന്നരക്കോടിയില് കൂടുതല് ജനസംഖ്യയുള്ള രാജ്യങ്ങള്. ആദ്യത്തെ 20 സ്ഥാനങ്ങളില് കാനഡയും യു.കെയും മാത്രമാണ് മൂന്ന് കോടിയില് കൂടുതല് ജനസംഖ്യയുള്ള രാജ്യങ്ങള്.

ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്ദൈര്ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോര്ട്ട് തയ്യാറാക്കുന്നത്.

X
Top