Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നോയിഡ സൗകര്യത്തിന്റെ വിപുലീകരണം പ്രഖ്യാപിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ്

മുംബൈ: കമ്പനിയുടെ നോയിഡ സൗകര്യം വിപുലീകരിച്ച് ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്‌നോളജീസ്. ഈ വിപുലീകരണം കമ്പനിയുടെ ഡെലിവറി കപ്പാസിറ്റി വർധിപ്പിക്കുകയും പ്രദേശത്തെ വൈവിധ്യമാർന്ന ഹൈ-ടെക്‌നോളജി ടാലന്റ് പൂൾ പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്ന് ഹാപ്പിയസ്റ്റ് മൈൻഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

നോയിഡ സൗകര്യത്തിന്റെ വിപുലീകരണത്തോടെ എൻസിആർ മേഖലയിൽ കമ്പനിക്ക് 450 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ഈ വർഷം ജൂലൈയിൽ ബെംഗളുരുവിൽ ഗ്രേഡ് എ 1,600 സീറ്റുള്ള പ്രോപ്പർട്ടി ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഈ വർഷം അവസാനത്തോടെ ഭുവനേശ്വർ പോലുള്ള പുതിയ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവവും ബിസിനസ്സ് കാര്യക്ഷമതയും പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകളും നൽകിക്കൊണ്ട് സംരംഭങ്ങൾക്കും സാങ്കേതിക ദാതാക്കൾക്കും ഡിജിറ്റൽ പരിവർത്തനം സാധ്യമാകുന്ന പ്രമുഖ കമ്പനിയാണ് ഹാപ്പിയസ്റ്റ് മൈൻഡ്‌സ്. നിലവിൽ കമ്പനിയുടെ ഓഹരികൾ 1.60 ശതമാനത്തിന്റെ നേട്ടത്തിൽ 1,063 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top