
മുംബൈ: എന്‍എസ്ഇയില്‍ 450 രൂപയിലും ബിഎസ്ഇയില്‍ 444 രൂപയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കയാണ് ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണല്‍. മികച്ച സബ്‌സ്‌ക്രിപ്ഷന്‍, സാമ്പത്തിക പ്രകടനം, വളര്‍ച്ച സാധ്യത എന്നിവയുടെ പിന്തുണയില്‍ 36 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റിംഗ്. 330 രൂപയായിരുന്നു ഇഷ്യുവില.
ഓപ്പണിംഗ് വ്യാപാര അളവ് എന്‍എസ്ഇയില്‍ 24.56 ലക്ഷവും ബിഎസ്ഇയില്‍ 1.69 ലക്ഷവുമാണ്. 74.70 അധികം സബ്‌സ്‌ക്രിപ്ഷന്‍ നേടി, 755 കോടി രൂപയാണ് ഹര്‍ഷ ഐപിഒ വഴി സമാഹരിച്ചത്. നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കനുവദിച്ചതിനേക്കാള്‍ ഏതാണ്ട് 178 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 873.75 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51.24 ശതമാനം കൂടുതലാണ് ഇത്. നികുതി കഴിച്ചുള്ള വരുമാനം 102.35 ശതമാനമുയര്‍ത്തി 91.94 കോടി രൂപയാക്കാനുമായി.
എഞ്ചിനീയറിംഗ് ബിസിനസില്‍ നിന്നുള്ള പ്രവര്‍ത്തന വരുമാനം ഉയര്‍ത്തിയതും സോളാര്‍ ഇപിസിയില്‍ നിന്നുള്ള പ്രവര്‍ത്തന നഷ്ടം കുറച്ചതുമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചത്.