നോയിഡ : പ്രമുഖ ആഗോള ടെക്‌നോളജി കമ്പനിയായ എച്ച്.സി.എൽ. ടെക്‌നോളജീസ് (എച്ച്.സി.എൽ.) ഭാരത സർക്കാരിന്‍റെ കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഏർപ്പെടുത്തിയ 2020-ലെ ദേശീയ സി.എസ്.ആർ. അവാർഡ് നേടി.
നഗരങ്ങളിലെ ചേരികളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സമൂഹങ്ങളുടെ തുല്യവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് എച്ച്.സി.എൽ. ടെക്നോളജീസിന്‍റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) വിഭാഗമായ എച്ച്.സി.എൽ. ഫൗണ്ടേഷന്‍റെ പാത്ത് ബ്രേക്കിംഗ് പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
ചേരി പ്രദേശ വികസനം ദേശീയ തലത്തിൽ മുൻഗണന അർഹിക്കുന്ന ഒന്നാണെന്ന് ഭാരത സർക്കാർ കണ്ടെത്തിയിട്ടുണ്ട്. എച്ച്.സി.എൽ. ഫൗണ്ടേഷന്‍റെ പ്രധാന പരിപാടിയായ എച്ച്.സി.എൽ. ഉദയ്, നഗരങ്ങളിലെ ചേരികളിലും തെരുവുകളിലും താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളും ജോലി ചെയ്യുന്ന കുട്ടികളും ഉൾപ്പെടെയുള്ള അധഃസ്ഥിതർക്ക് സമഗ്രമായ പിന്തുണ നൽകുന്നു. ഇത് കുട്ടികൾക്ക് വിദ്യാഭ്യാസം, തൊഴിൽ നേടുന്നതിനുള്ള നൈപുണ്യ വികസനം, പ്രാഥമിക ആരോഗ്യ സംരക്ഷണം, ശുചിത്വ സേവനങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ എന്നിവയും ഈ സമൂഹങ്ങളുടെ തുല്യമായ വികസനം പ്രാപ്തമാക്കുന്നതിന് അതിലേറെയും നൽകുന്നു. ഇതുവരെ, 11 ഇന്ത്യൻ നഗരങ്ങളിലായി 560,000-ലധികം ആളുകൾക്ക് ഈ പരിപാടിയിലൂടെ നേട്ടമുണ്ടായി.
“പ്രാദേശിക സമൂഹങ്ങളെ സേവിക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലുടനീളം സമഗ്രമായ വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും സംഭാവന നൽകുന്നതിനും എച്ച്.സി.എൽ. ടെക്നോളജീസ് പ്രതിജ്ഞാബദ്ധരാണ്. ഇന്നുവരെ 900 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തി, എച്ച്.സി.എൽ. ഫൗണ്ടേഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സി.എസ.ആർ. പാദമുദ്ര സൃഷ്ടിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒന്നിലധികം പരിപാടികളിലൂടെ 3.7 ദശലക്ഷത്തിലധികം ആളുകൾ ഇതിന്‍റെ ഗുണഭോക്താക്കളായി. ഈ അംഗീകാരത്തിന് ഞങ്ങൾ ഭാരത സർക്കാരിന് നന്ദി പറയുന്നു. സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നത് തുടരുന്നതിനും തുല്യവും സുസ്ഥിരവുമായ ഒരു ചുറ്റുപാട് കെട്ടിപ്പടുക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കാനുള്ള പ്രോത്സാഹനത്തിന്‍റെ വലിയ ഉറവിടമാണിത്.” എന്ന് എച്ച്.സി.എൽ. ടെക്‌നോളജീസ് സി.ഇ.ഒ.-യും മാനേജിങ് ഡയറക്ടറുമായ സി വിജയകുമാർ പറഞ്ഞു.
2012-ൽ ഒരു സന്നദ്ധസേവന സംരംഭമായി ആരംഭിച്ച എച്ച്.സി.എൽ. ഉദയ്, ഘടനാപരമായതും ഔപചാരികമായി സമാരംഭിച്ചതും 2016-ൽ ആണ്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഇടപെടലുകളിലൂടെയും സംരംഭങ്ങളിലൂടെയും തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയായി ഇത് മാറി. ദാരിദ്ര്യത്തിൽ നിന്ന് കരകയറാനും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിതം നയിക്കാനുമുള്ള കമ്മ്യൂണിറ്റികളുടെ ശക്തിയിലുള്ള എച്ച്.സി.എൽ. ഫൗണ്ടേഷന്‍റെ വിശ്വാസമാണ് എച്ച്.സി.എൽ. ഉദയയുടെ അടിത്തറ. ഉദയയ്ക്ക് കീഴിലുള്ള എല്ലാ ഇടപെടലുകളിലും പ്രതിധ്വനിക്കുന്ന ഈ ചൈതന്യം സമൂഹത്തെ പ്രതിരോധത്തിന്‍റെയും വിജയത്തിന്‍റെയും പാതയിൽ എത്തിക്കുന്നു. എച്ച്.സി.എൽ. ജീവനക്കാരുടെ ഇടപഴകലും പങ്കാളിത്തവും എല്ലാ പ്രോഗ്രാമുകളിലും വ്യാപിച്ചിരിക്കുന്ന ഒരു പ്രധാന സ്വാധീനമാണ്. കൂടുതൽ വിവരങ്ങൾക്ക്, https://www.hclfoundation.org/hcl-uday സന്ദർശിക്കുക.
“ഞങ്ങളുടെ പരിപാടികൾ താഴെത്തട്ടിൽ ഉണ്ടാക്കിയ സ്വാധീനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. നഗരങ്ങളിലെ പാവപ്പെട്ടവർക്ക് അന്തസ്സും ആത്മാഭിമാനവുമുള്ള ജീവിതം നൽകാനുള്ള ഞങ്ങളുടെ ശ്രമമാണ് എച്ച്.സി.എൽ. ഉദയ്. ഞങ്ങളുടെ പ്രയത്‌നങ്ങൾക്ക് ദേശീയ മുൻഗണന വിഭാഗത്തിന്‍റെ അംഗീകാരം ലഭിച്ചത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ്. ദേശീയ അന്തർദേശീയ വികസന ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യാനുള്ള എച്ച്.സി.എൽ. ഫൗണ്ടേഷന്‍റെ കാഴ്ചപ്പാടിന് ലഭിച്ച മറ്റൊരു അംഗീകാരണമാണിത്. ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ടീമുകൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ.” എച്ച്.സി.എൽ. ഫൗണ്ടേഷൻ വൈസ് പ്രസിഡന്‍റു൦ ഡയറക്ടറുമായ നിധി പുണ്ഡിർ കൂട്ടിച്ചേർത്തു.
കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ വാർഷിക ദേശീയ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) അവാർഡുകൾ, നൂതനവും സുസ്ഥിരവുമായ സി.എസ്.ആർ. സംരംഭങ്ങളിലൂടെ സമൂഹത്തെ നല്ല രീതിയിൽ സ്വാധീനിച്ച കമ്പനികളെ അംഗീകരിക്കുന്നു. ഈ അവാർഡുകൾ ഭാരത സർക്കാരിന്‍റെ പരമോന്നത ദേശീയ തലത്തിലുള്ള അംഗീകാരമാണ്.