ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എച്ച്‌സിഎല്‍ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച രണ്ടാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് എച്ച്‌സിഎല്‍ ഓഹരികള്‍ വ്യാഴാഴ്ച നേട്ടമുണ്ടാക്കി. 3.16 ശതമാനം ഉയര്‍ന്ന് 982.10 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. ഏകീകൃത അറ്റാദായം 7.5 ശതമാനം വര്‍ധിപ്പിച്ച് 3,489 കോടി രൂപയാക്കിയ കമ്പനി പ്രവര്‍ത്തന വരുമാനം 19.5 ശതമാനം ഉയര്‍ത്തി 24,686 കോടി രൂപയാക്കിയിരുന്നു.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എച്ച്‌സിഎല്‍ ഓഹരിയില്‍ സമ്മിശ്ര വീക്ഷണം പുലര്‍ത്തുന്നു.

യുബിഎസ്
965 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. മികച്ച പ്രകടനവും ചെലവ് കുറയ്ക്കലും മാന്ദ്യത്തിന്റെ അപകട സാധ്യതകളെ പ്രതിരോധിക്കുന്നു. നിക്ഷേപകര്‍ അനുകൂലമായി പ്രതികരിക്കുമെന്ന് യുബിഎസ് അനലിസ്റ്റുകള്‍ പറഞ്ഞു.

ജെപി മോര്‍ഗന്‍
820-850 ലക്ഷ്യവിലകളില്‍ അണ്ടര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. “മികച്ച രണ്ടാം പാദ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. സേവന ബിസിനസില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു. ഇതോടെ നടപ്പ് പാദത്തില്‍ വരുമാനമുയരാനുള്ള സാധ്യത കാണുന്നു. മാര്‍ജിന്‍ റിക്കവറി 18% ആണ്. മൂന്നാം പാദത്തില്‍ മാര്‍ജിന്‍ വീണ്ടടുക്കല്‍ ഉയരും.”

മക്വാരി
1,420 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നിലനിര്‍ത്തി.

മോര്‍ഗന്‍ സ്റ്റാന്‍ലി
മികച്ച രണ്ടാം പാദ പ്രകടനത്തിന്റെ ബലത്തില്‍ അണ്ടര്‍ വെയ്റ്റില്‍ നിന്നും റേറ്റിംഗ് ഓവര്‍ വെയ്റ്റാക്കാന്‍ മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറായി. ലക്ഷ്യവില 1,100 രൂപയാക്കി ഉയര്‍ത്തി.

നൊമൂറ
980 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. മികച്ച ഡീലുകളും ഉയര്‍ന്ന വരുമാനവും രണ്ടാംപാദത്തെ മികച്ചതാക്കി. ഇതോടെ ഇപിഎസ് (ഏര്‍ണിംഗ് പര്‍ ഷെയര്‍) അനുമാനം 2023-24 ല്‍ 4 ശതമാനമാക്കി ഉയര്‍ത്താന്‍ നൊമൂറ തയ്യാറായി.

ഷെയര്‍ഖാന്‍
1140 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നു. ഡിജിറ്റല്‍ ഫൗണ്ടേഷന്‍, ഉയര്‍ന്ന പേഔട്ട് റേഷ്യോ, ആരോഗ്യകരമായ ഡീല്‍ വിജയങ്ങള്‍, മിതമായ വാല്വേഷന്‍ എന്നിവ അനുകൂല ഘടകങ്ങളാണ്.

X
Top