ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബ്രസീലിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ എച്ച്‌സിഎൽ ടെക്

ഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബ്രസീലിലെ കാമ്പിനാസിൽ ഒരു പുതിയ സാങ്കേതിക കേന്ദ്രം തുറക്കാൻ പദ്ധതിയിട്ട് ഐടി കമ്പനിയായ എച്ച്‌സിഎൽ ടെക്. ഈ പദ്ധതിയുടെ ഭാഗമായി 1,000 പേരെ പുതിയതായി നിയമിക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.

വ്യവസായങ്ങളിലുടനീളം വളരുന്ന പ്രാദേശികവും ആഗോളവുമായ ഉപഭോക്തൃ അടിത്തറയെ സേവിക്കുന്നതിനായി ആണ് എച്ച്‌സിഎൽ ടെക് അതിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നത്.

ബ്രസീലിനോടുള്ള തങ്ങളുടെ പ്രതിബദ്ധത രാജ്യത്തെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണെന്നും. ഇത് ക്ലയന്റുകൾ, പങ്കാളികൾ, ആളുകൾ, കമ്മ്യൂണിറ്റികൾ എന്നിവർക്ക് വലിയ പുരോഗതി നൽകുമെന്നും എച്ച്സിഎൽ ടെക്, ചീഫ് ഗ്രോത്ത് ഓഫീസർ അനിൽ ഗഞ്ചൂ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ, എഞ്ചിനീയറിംഗ്, ക്ലൗഡ് എന്നിവയിലുടനീളം അടുത്ത തലമുറ സാങ്കേതിക പരിഹാരങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രാദേശിക ഐടി പ്രതിഭകളെ കമ്പനി നിയമിക്കും. ഒരു പ്രമുഖ ആഗോള ഐടി സേവന കമ്പനിയാണ് എച്ച്സിഎൽ ടെക്നോളജീസ്. ഇത് സോഫ്റ്റ്‌വെയർ നേതൃത്വത്തിലുള്ള ഐടി സൊല്യൂഷനുകൾ, റിമോട്ട് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ആർ & ഡി സേവനങ്ങൾ, ബിപിഒ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളുടെ പോർട്ട്‌ഫോളിയോ നൽകുന്നു.

X
Top