മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മോർട്ട്‌ഗേജ് ലെൻഡറായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, പ്രാദേശിക നിക്ഷേപകർക്ക് ബോണ്ടുകൾ വിൽക്കുന്നതിലൂടെ 10,000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയർന്ന റെസിഡൻഷ്യൽ വിൽപ്പന ഭവനവായ്പകളുടെ ആവശ്യം വർദ്ധിപ്പിക്കുന്നതിനാലാണ് ധന സമാഹരണം നടത്താൻ സ്ഥാപനം പദ്ധതിയിടുന്നത്.
ഇതിനായി ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരുമായി ഭവന വായ്പക്കാരൻ വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബോണ്ടുകളുടെ ആവശ്യം ഉയർന്നാൽ 10,000 കോടി രൂപ വരെ നിലനിർത്താനുള്ള ഓപ്ഷനോടെ കുറഞ്ഞത് 5,000 കോടി രൂപ സമാഹരിക്കാനാണ് സ്ഥാപനത്തിന്റെ പദ്ധതി.
രണ്ട് സ്വകാര്യ ബാങ്കുകൾ ഏകദേശം 2,500 കോടി രൂപ വീതം നിക്ഷേപിക്കുമെങ്കിലും മറ്റ് സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള ആവശ്യം അന്തിമ സബ്‌സ്‌ക്രിപ്‌ഷൻ വലുപ്പം നിർണ്ണയിക്കുമെന്ന് അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 10 വർഷത്തെ മെച്യൂരിറ്റിയോടെ 7.80% കൂപ്പൺ നിരക്കുള്ള ബോണ്ടുകൾ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഈ റിപ്പോർട്ടുകളോട് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ 26 ന് 10 വർഷത്തെ കാലാവധിയോടെ 8% കൂപ്പൺ നിരക്ക് വാഗ്‌ദാനം ചെയ്‌ത പ്രാദേശിക ബോണ്ടുകൾ വഴി എച്ച്‌ഡിഎഫ്‌സി 11,000 കോടി രൂപ സമാഹരിച്ചിരുന്നു.