ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രണ്ട് പുതിയ സ്മാർട്ട് ബീറ്റ ഇടിഎഫുകൾ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി എഎംസി

മുംബൈ: രണ്ട് പുതിയ സ്മാർട്ട് ബീറ്റ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി). ഇത് അടുത്ത ആഴ്ച ആദ്യം സബ്സ്ക്രിപ്ഷനായി തുറക്കും.

എച്ച്‌ഡിഎഫ്‌സി നിഫ്റ്റി200 മോമെന്റും 30 ഇടിഎഫ്, എച്ച്‌ഡിഎഫ്‌സി നിഫ്റ്റി100 ലോ വോളറ്റൈലിറ്റി 30 ഇടിഎഫ് എന്നിവയ്ക്കുള്ള പുതിയ ഫണ്ട് ഓഫർ (NFO) 2022 സെപ്റ്റംബർ 26-ന് തുറന്ന് ഒക്ടോബർ 3 ന് അടയ്‌ക്കും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവ നിഫ്റ്റി200 മൊമെന്റം 30 സൂചികയെയും നിഫ്റ്റി 100 ലോ വോളറ്റിലിറ്റി 30 സൂചികയെയും അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ടിലും 30 സ്റ്റോക്കുകളുണ്ട്. മറ്റേതൊരു ഇടിഎഫിനെയും പോലെ ഇവയും നിഷ്ക്രിയമായി കൈകാര്യം ചെയ്യപ്പെടുന്നെങ്കിലും സ്മാർട്ട് ബീറ്റ തന്ത്രങ്ങൾ താരതമ്യേന അപകടസാധ്യതയുള്ളതാണ്. അദാനി എന്റർപ്രൈസസ്, ടൈറ്റൻ കമ്പനി, എം ആൻഡ് എം, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ, എൽ ആൻഡ് ടി, എച്ച്‌യുഎൽ, ബജാജ് ഓട്ടോ എന്നിവയാണ് രണ്ട് സൂചികകളിലും ഉൾപ്പെടുന്ന ചില പ്രമുഖ ഓഹരികൾ.

1.3 ട്രില്യൺ ഡോളർ ആസ്തിയുള്ള ആഗോളതലത്തിലെ ഒരു ജനപ്രിയ നിക്ഷേപ തന്ത്രമാണ് സ്മാർട്ട് ബീറ്റ നിക്ഷേപം. നിഫ്റ്റി 200, 100, 50 ടിആർഐ എന്നിവയെ അപേക്ഷിച്ച് നിഫ്റ്റി200 മൊമെന്റം 30 ടിആർഐ, നിഫ്റ്റി100 ലോ വോളറ്റിലിറ്റി 30 ടിആർഐ എന്നിവ 1, 3, 5, 10 വർഷങ്ങളിൽ ഉയർന്ന ശരാശരി റോളിംഗ് റിട്ടേണുകളും റിട്ടേൺ-റിസ്‌ക് അനുപാതങ്ങളും സൃഷ്ടിച്ചതായി എച്ച്‌ഡിഎഫ്‌സി എഎംസി പറഞ്ഞു.

കൃഷൻ കുമാർ ദാഗയും അരുൺ അഗർവാളും ഫണ്ട് കൈകാര്യം ചെയ്യുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. എൻഎഫ്ഒ കാലയളവിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്.

X
Top