Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എച്ച്‌ഡിഎഫ്‌സി എഎംസിക്ക് 364 കോടിയുടെ നികുതിയാനന്തര ലാഭം

മുംബൈ: എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭത്തിൽ (പിഎടി) 6 ശതമാനം വളർച്ച രേഖപ്പെടുത്തി. 364.1 കോടി രൂപയാണ് കമ്പനിയുടെ നികുതിയാനന്തര ലാഭം.

താരതമ്യപ്പെടുത്തുമ്പോൾ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ കഴിഞ്ഞ വർഷത്തെ പിഎടി 344.5 കോടി രൂപയായിരുന്നു. അതേസമയം അവലോകന പാദത്തിൽ മൊത്ത വരുമാനം 7 ശതമാനം ഉയർന്ന് 648.9 കോടി രൂപയായതായി എച്ച്‌ഡിഎഫ്‌സി എഎംസി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ പറഞ്ഞു.

എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരായ എച്ച്‌ഡിഎഫ്‌സി എഎംസിക്ക് ഇക്വിറ്റിയിലും സ്ഥിരവരുമാനത്തിലും ഉടനീളം വൈവിധ്യവത്കൃത സാന്നിധ്യമുണ്ട്. ഫണ്ട് ഹൗസിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള (AAUM) ശരാശരി ആസ്തി 4.29 ലക്ഷം കോടി രൂപയാണ്, ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ 4.38 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മ്യൂച്വൽ ഫണ്ട് വ്യവസായത്തിലെ കമ്പനിയുടെ വിപണി വിഹിതം 11 ശതമാനമാണ്. വ്യാഴാഴ്ച എച്ച്‌ഡിഎഫ്‌സി എഎംസി ഓഹരി 1.34 ശതമാനം ഉയർന്ന് 1,987.20 രൂപയിലെത്തി.

X
Top