ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എച്ച്‌ഡിഎഫ്‌സിക്കും ആക്‌സിസ്‌ ബാങ്കിനും പിഴ

ന്യൂഡല്‍ഹി: ആക്‌സിസ്‌ ബാങ്ക്‌ ലിമിറ്റഡ്‌, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌ ലിമിറ്റഡ്‌ എന്നിവയ്‌ക്ക് പിഴ ചുമത്തിയതായി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ.

സെപ്‌റ്റംബര്‍ 3ന്‌ ആക്‌സിസ്‌ ബാങ്കിന്‌ 1.91 കോടി രൂപയും എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്‌ ഒരു കോടി രൂപയും പിഴ ചുമത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31 വരെ ബാങ്കിന്റെ സാമ്പത്തിക സ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ പരിശോധനയില്‍ 1949 ലെ ബാങ്കിങ്‌ റെഗുലേഷന്‍ ആക്‌ടിന്റെ നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയതായി ആര്‍.ബി.ഐ. അറിയിച്ചു.

റിസര്‍വ്‌ ബാങ്കിന്റെ കണക്കനുസരിച്ച്‌, അനര്‍ഹരായ സ്‌ഥാപനങ്ങള്‍ക്കായി ബാങ്ക്‌ സേവിംഗ്‌സ് ഡെപ്പോസിറ്റ്‌ അക്കൗണ്ടുകള്‍ തുറന്നു,

യുണീക്ക്‌ കസ്‌റ്റമര്‍ ഐഡന്റിഫിക്കേഷന്‍ കോഡുകള്‍ (യുസിഐസി) നല്‍കുന്നതില്‍ പരാജയപ്പെട്ടു, 1.60 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ക്ക്‌ അനുചിതമായി ഈടുകള്‍ ഉറപ്പാക്കി.

കൂടാതെ, ബാങ്കിന്റെ പൂര്‍ണ ഉടമസ്‌ഥതയിലുള്ള ഒരു അനുബന്ധ സ്‌ഥാപനം ഒരു സാങ്കേതിക സേവന ദാതാവായി പ്രവര്‍ത്തിച്ചു എന്നിവയാണ്‌ ആരോപണങ്ങള്‍.

X
Top