രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡയറക്ടറായി നബാർഡ് മുൻ ചെയർമാൻ ഭൻവാലയെ നിയമിച്ചു

മുംബൈ: മുൻ നബാർഡ് ചെയർമാൻ ഹർഷ് കുമാർ ഭൻവാലയെ അഡീഷണൽ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിന് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകിയതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന വി ശ്രീനിവാസ രംഗനെ 2023 നവംബർ 23 മുതൽ മൂന്ന് വർഷത്തേക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിനും തിങ്കളാഴ്ചത്തെ ബോർഡ് യോഗം അംഗീകാരം നൽകിയതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

രണ്ട് നിയമനങ്ങളും ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണ്.

2024 ജനുവരി 25 മുതൽ 2027 ജനുവരി 24 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് ഭൻവാലയെ നിയമിച്ചിരിക്കുന്നത്.

നിലവിൽ, എം‌സി‌എക്‌സിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ ഭൻവാല ഐഐഎം റോഹ്തക്, ബേയർ ക്രോപ്പ് സയൻസ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും പ്രവർത്തിക്കുന്നു.

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന് (നബാർഡ്) നേതൃത്വം നൽകുന്നതിന് മുമ്പ്, അദ്ദേഹം ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനിയുടെ (ഐഐഎഫ്‌സിഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു.

ഹൗസിംഗ് ഫിനാൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വി ശ്രീനിവാസ രംഗന് വിപുലമായ അനുഭവമുണ്ട്.

X
Top