Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അടിസ്ഥാന വായ്പാ നിരക്കിൽ വർധന വരുത്തി എച്ച്ഡിഎഫ്സി ബാങ്ക്

മുംബൈ: വായ്പാ പലിശ നിരക്ക് ഉയ‍ർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്. അഞ്ച് ബേസിസ് പോയിൻ്റാണ് അടിസ്ഥാന വായ്പാ നിരക്ക് ഉയർത്തിയത്. 9.10 ശതമാനം മുതൽ 9.45 ശതമാനം വരെയാണ് എംസിഎൽആർ നിരക്കിലെ വർധന.

ഇതനുസരിച്ച് വിവിധ കാലയളിലെ വായ്പകളുടെ പലിശ നിരക്ക് ഉയരും. 2024 ഒക്ടോബർ ഏഴു മുതൽ ലോണുകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും.

ഏറ്റവും പുതിയ വായ്പാ നിരക്കുകൾ എങ്ങനെ?

ആറു മാസവും മൂന്നു വർഷവും കാലാവധിയുള്ള വായ്പാ നിരക്കുകൾ അഞ്ച് ബേസിസ് പോയിൻ്റാണ് വർദ്ധിപ്പിച്ചത്. ഈ കാലയളവിലെ വായ്പാ നിരക്കുകളിലാണ് ബാങ്ക് ഇപ്പോൾ വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ലോണിന് 9.15 ശതമാനം ആണ് പലിശ.

മൂന്ന് മാസത്തെ കാലാവധിയുള്ള ലോണുകൾക്ക്, 9.30 ശതമാനമാണ് നിരക്ക്. ആറ് മാസത്തെ എംസിഎൽആർ നിരക്ക് 9.40 ശതമാനത്തിൽ നിന്ന് 9.45 ശതമാനമായി ആണ് ഉയരുക. ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 9.45 ശതമാനം ആണ്.

രണ്ട് വർഷത്തെ എംസിഎൽആർ നിരത്ത് 9.45 ശതമാനം തന്നെയാണ്. മൂന്ന് വർഷത്തെ എംസിഎൽആർ നിരക്ക് 9.50 ശതമാനമായി ഉയരും. നിരവധി റീട്ടെയ്ൽ വായ്പകൾക്ക് ഈ നിരക്ക് ബാധകമാകും. മൂന്ന് വർഷത്തിനിടയിലെ വിവിധ കാലയളവിലെ ലോണുകൾക്ക് 9.10 ശതമാനം മുതൽ 9.50 ശതമാനം വരെയാണ് നിരക്ക്.

ബാങ്കുകൾ ലോൺ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ഒരു ലോണിനുള്ള പലിശനിരക്കിൻ്റെ ഏറ്റവും കുറഞ്ഞ പരിധിയാണിത്. ബാങ്കുകൾക്ക് ഈ പരിധി നിശ്ചയിക്കാം.

ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പ്രത്യേക ഹോം ലോണുകൾ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നുണ്ട്. 8.75 ശതമാനം മുതൽ 9.65 ശതമാനം വരെയാണ് നിരക്കുകൾ.

9.40 ശതമാനം മുതൽ 9.95 ശതമാനം വരെ നിരക്കിൽ സ്റ്റാൻഡേ‍ഡ് ഹോം ലോണുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്ബിഐയുടെ എംസിഎൽആർ നിരക്ക് എങ്ങനെ?

എസ്ബിഐയുടെ എംസിഎൽആർ നിരക്കുകൾ 8.20 ശതമാനം മുതൽ 9.1 ശതമാനം വരെയാണ്. ഒരു ദിവസത്തെ എംസിഎൽആർ നിരക്ക് 8.20 ശതമാനമാണ്. ഒരു മാസത്തെ നിരക്ക് 8.45 ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.5 ശതമാനവുമാണ്.

ആറ് മാസത്തെ എംസിഎൽആർ 8.85 ശതമാനമാണ്. ഒരു വർഷത്തെ നിരക്ക് 8.95 ശതമാനവും. രണ്ട് വർഷത്തെ നിരക്ക് 9.05 ശതമാനവുമാണ്. മൂന്ന് വർഷത്തെ നിരക്ക് 9.1 ശതമാനമാണ്.

X
Top