Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

വീണ്ടും വായ്പാ നിരക്ക് വർധിപ്പിച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്; ഇത്തവണ വർധിപ്പിച്ചത് 0.35 %

മുംബൈ: വായ്പാ നിരക്കിൽ 0.35 ശതമാനം വർധനവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്ക് നിരക്ക് വർധിപ്പിക്കുന്നത്. പണപ്പെരുപ്പ സാഹചര്യം നിയന്ത്രിക്കുന്നതിനായി മെയ് 4 ന് പ്രധാന പലിശ നിരക്കുകളിൽ 0.40 ശതമാനം വർദ്ധനവ് വരുത്തി ആർബിഐ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു, കൂടാതെ ആർബിഐ ഈ ബുധനാഴ്ച നയം കൂടുതൽ കർശനമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഈ നിരക്ക് വർധന എന്നാണ് പറയപ്പെടുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിരക്ക് ഘടന പ്രകാരം ജൂൺ 7 മുതൽ അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടിംഗ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 0.35 ശതമാനം വർദ്ധിപ്പിച്ചു.

ഉപഭോക്തൃ വായ്പകളിൽ ഭൂരിഭാഗവും കണക്കാക്കിയിരിക്കുന്ന ഒരു വർഷത്തെ എംസിഎൽആർ, പുതിയ അവലോകനത്തിന് ശേഷം മുമ്പത്തെ 7.50 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി ഉയരും. കൂടാതെ, ഓവർനൈറ്റ് എംസിഎൽആർ 7.15 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായിരിക്കുമ്പോൾ മൂന്ന് വർഷത്തെ എംസിഎൽആർ 7.70 ശതമാനത്തിൽ നിന്ന് 8.05 ശതമാനമായിരിക്കും.

X
Top