എച്ച്.ഡി.എഫ്.സി ബാങ്കിൽ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കണേ… പലിശ നിരക്കിൽ പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഹ്രസ്വകാലത്തേക്കാണ് ഈ മാറ്റങ്ങൾ വന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിൽ വായ്പ എടുക്കുന്നവർ ഈ കാര്യങ്ങൾ മനസിലാക്കുക.
2 ഹ്രസ്വകാല വായ്പകളിലേക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് നിരക്കുകൾ (എം.സി.എൽ.ആർ) 5 ബേസിസ് പോയിൻ്റുകൾ (ബി.പി.എസ്) വർദ്ധിപ്പിച്ചു. ഇത് പുതിയ മാറ്റമാണ്.
ഈ മാറ്റം 2024 നവംബർ 7 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടെ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ എം.സി.എൽ.ആർ പലിശ നിരക്ക് 9.15% മുതൽ 9.50% വരെയായി. മാത്രമല്ല ഒരു മാസത്തേക്ക് 5 ബേസിസ് പോയിൻ്റും മൂന്ന് വർഷത്തേക്ക് 3 ബേസിസ് പോയിൻ്റും പലിശ നിരക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് വർദ്ധിപ്പിച്ചത്.
വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചത് ഇത്തരം ഹ്രസ്വകാല വായ്പകൾ എടുക്കുന്നവർക്ക് വൻ തിരിച്ചടിയായി മാറി.
എന്താണ് എം.സി.എൽ.ആർ?
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് എന്നാണ് എം.സി.എൽ.ആർ എന്നതിന്റെ പൂർണ രൂപം. ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്ക് സുതാര്യവും നിലവാരവുമുള്ളതാക്കാനാണ് എം.സി.എൽ.ആർ ഉപയോഗിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് അടിസ്ഥാന നിരക്കുകൾക്ക് പകരം 2016 ഏപ്രിൽ 1ന് എം.സി.എൽ.ആർ കൊണ്ടു വന്നത്. വായ്പയെടുക്കുന്നവർക്ക് എം.സി.എൽ.ആർ പലിശ നിരക്ക് കുറച്ച് സഹായിക്കുന്നു.
പുതിയ വായ്പാ നിരക്കുകൾ…
ഓരോ ഹ്രസ്വകാല വായ്പകൾക്കുമാണ് പലിശ നിരക്കിൽ മാറ്റം വന്നത്. അർദ്ധ രാത്രി അഥവാ ഓവർ നൈറ്റിലേക്കും ഒരു മാസത്തെ കാലാവധിയിലും 3 വർഷത്തെ കാലാവധിയിലേക്കും 5 ബി.പി.എസ് വർദ്ധിപ്പിച്ചു.
ഓവർ നൈറ്റ് MCLR 9.10% ൽ നിന്ന് 9.15% ആയി ഉയർന്നു. ഒരു മാസത്തെ MCLR 9.15% ൽ നിന്ന് 9.20% ആയി ഉയർന്നു. മൂന്ന് മാസത്തെ കാലാവധിയിൽ 9.30% വാഗ്ദാനം ചെയ്യുന്നു.
ആറ് മാസത്തെ കാലാവധിയിലേക്ക് MCLR 9.45 ശതമാനമാണ്. ഉപഭോക്തൃ വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വർഷത്തെ കാലാവധിയിലേക്ക് 9.45 ശതമാനമാണ് MCLR കണക്കാക്കുന്നത്. രണ്ട് വർഷത്തെ MCLR 9.45 ശതമാനവും മൂന്ന് വർഷത്തെ MCLR 9.50 ശതമാനവുമാണ് കണക്കാക്കുന്നത്.
അടിസ്ഥാന നിരക്കുകൾ
2024 സെപ്‌റ്റംബർ 9 മുതൽ എച്ച്.ഡി.എഫ്.സി ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തി. അതായത് പ്രൈം ലെൻഡിംഗ് റേറ്റ് 17.95% എന്ന നിരക്കിൽ പലിശ നൽകേണ്ടിവരും. ബാങ്കിൻ്റെ പുതിയ അടിസ്ഥാന നിരക്കും 9.45% ആയി.
ഈ നിരക്കുകളെല്ലാം റിപ്പോ 6.50% അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേക ഭവന വായ്പയുടെ പലിശ നിരക്ക് റിപ്പോ നിരക്കിന് പുറമെ 2.25% മുതൽ 3.15% വരെയാണ്. അതായത് 8.75% മുതൽ 9.65% വരെ.
മാത്രമല്ല റിപ്പോ നിരക്കിന് പുറമെ ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും സ്റ്റാൻഡേർഡ് ഹോം ലോണിൻ്റെ നിരക്ക് 2.90% മുതൽ 3.45% വരെയുണ്ട്. ഇത് 9.40% ൽ നിന്ന് 9.95% ആയി വർദ്ധിക്കും.