Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വായ്പാപ്പലിശ ഉയർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്

ച്ച്ഡിഎഫ്‍സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും.

വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR) 0.10 ശതമാനം വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. എംസിഎൽആറുമായി ബന്ധിപ്പിച്ച വായ്പകളുടെ ഇഎംഐയാണ് ഇതോടെ വർധിക്കുക.

ഒറ്റനാൾ (ഓവർനൈറ്റ്) കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎൽആർ ഇതുപ്രകാരം 9.05 ശതമാനമാണ്. ഒരുമാസക്കാലാവധിയുള്ളവയുടേത് 9.10 ശതമാനം, മൂന്ന് മാസക്കാലവധിയുടേത് 9.20 ശതമാനം, 6 മാസത്തേത് 9.35 ശതമാനം, ഒരുവർഷത്തേത് 9.40 ശതമാനം. രണ്ടുവർഷം, മൂന്ന് വർഷം എന്നിങ്ങനെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആറും 9.40 ശതമാനമാണ്.

ബാങ്കുകളുടെ വായ്പാ പലിശനിരക്ക് നിർണയിക്കാനുള്ള അടിസ്ഥാന നിരക്കുകളിലൊന്നാണിത്. 2016ലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിലധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്. റിപ്പോ നിരക്ക് മാറുന്നതിന് ആനുപാതികമായി എംസിഎൽആറിലും ബാങ്കുകൾ മാറ്റം വരുത്തണം.

ബാങ്കിന്‍റെ പ്രവർത്തനച്ചെലവ്, വായ്പയുടെ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവ കൂടി വിലയിരുത്തിയാണ് എംസിഎൽആർ നിശ്ചയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കും.

X
Top