Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എച്ച്‌ഡിഎഫ്‌സി ബാങ്കിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം എത്തിയേക്കും

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ അല്‍പ്പ കാലമായി തുടരുന്ന ദുര്‍ബലമായ പ്രകടനം അവസാനിച്ചേക്കും. ഓഗസ്റ്റില്‍ എം എസ്‌ സി ഐ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ ഇരട്ടിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 55 ശതമാനം ആയി കുറഞ്ഞു.

എം എസ്‌ സി ഐ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ വെയിറ്റേജ്‌ ഉയരുന്നതോടെ പാസീവ്‌ ഫണ്ടുകളില്‍ നിന്നും 400 കോടി ഡോളറിന്റെ നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നിലവില്‍ എം എസ്‌ സി ഐ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനുള്ള വെയിറ്റേജ്‌ 3.8 ശതമാനമാണ്‌. ഇത്‌ ഓഗസ്റ്റില്‍ 7.2-7.5 ശതമാനമായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 10 ശതമാനമാണ്‌ ഉയര്‍ന്നത്‌.

X
Top