ന്യൂഡല്‍ഹി: മികച്ച വായ്പ, നിക്ഷേപ വളര്‍ച്ച കൈവരിച്ചത് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയെ ഉയര്‍ത്തി. 3 ശതമാനമാണ് ഓഹരിയിലെ നേട്ടം. 2023 നാലാം പാദത്തിലെ വായ്പ വളര്‍ച്ച 17 ശതമാനമാണ്.
നിക്ഷേപം 21 ശതമാനവും ഉയര്‍ന്നു. ലോണ്‍ ബുക്കില്‍ ചില്ലറ വായ്പ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വാണിജ്യ, ഗ്രാമീണ വായ്പകള്‍ 30 ശതമാനമുയര്‍ന്നപ്പോള്‍ മൊത്തകച്ചവട വായ്പ വളര്‍ച്ച 12.5 ശതമാനം.
നാലാംപാദത്തില്‍ 18835 കോടി രൂപയുടെ നിക്ഷേപം ബാങ്ക് നേടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.8 ശതമാനം ഉയര്‍ച്ചയാണിത്. പാദാടിസ്ഥാനത്തില്‍ 8.7 ശതമാനമാണ് നിക്ഷേപം ഉയര്‍ന്നത്.