Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

എച്ച്ഡിഎഫ്‌സിയുമായുള്ള ലയന ശേഷം ലിക്വിഡിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാനാകും – എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡല്‍ഹി: റിസര്‍വ് റേഷ്യോ ആവശ്യകതകള്‍, പാരന്റിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുമായുള്ള ലയനത്തിന് ശേഷവും നിലനിര്‍ത്താനാകും, എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിക്കുന്നു. എന്നാല്‍ ഇക്കാര്യം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ബാങ്ക്.

അവശ്യം വേണ്ട സിആര്‍ആര്‍,എസ്എല്‍ആര്‍ ബാങ്കുകള്‍ക്ക് യഥാക്രമം 4.5 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ്. ഹൗസിംഗ് ഫിനാന്‍സ് കമ്പനികളേക്കാള്‍ കൂടുതല്‍. ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് ബാങ്കുകളേക്കാള്‍ കുറഞ്ഞ എസ്എല്‍ആര്‍ നിലനിര്‍ത്തിയാല്‍ മതി.

സിആര്‍ആറിന്റെ ആവശ്യവുമില്ല. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം നിക്ഷേപ പുസ്തകം മാര്‍ച്ച് 31 വരെ 13.4% ഉയര്‍ന്ന് 5.17 ട്രില്യണ്‍ രൂപ (63.00 ബില്യണ്‍ ഡോളര്‍) ആയി ഉയര്‍ന്നു. അതില്‍ ഏകദേശം 85% അല്ലെങ്കില്‍ 4.4 ട്രില്യണ്‍ രൂപ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഉള്‍ക്കൊള്ളുന്നു.

റേഷ്യോ ആവശ്യകതകള്‍ ഘട്ടം ഘട്ടമായി മാത്രമേ നിറവേറ്റാനാകൂ എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ആര്‍ബിഐയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ഇളവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇളവ് നല്‍കിയില്ലെങ്കിലും എച്ച്ഡിഎഫ്‌സി ബാങ്കിന് റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റാന്‍ സാധിക്കുമെന്നാണ് മേല്‍ പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്.

X
Top