ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി കഴിഞ്ഞ ആറ് മാസത്തില്‍ ഉയർന്നത് 17 ശതമാനം; ഇനിയും കുതിപ്പ് തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

മുംബൈ:എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരി സെപ്തംബര്‍ 18 ബുധനാഴ്ച കുതിച്ചത് ഏകദേശം 1.8 ശതമാനത്തോളമാണ് (24 രൂപ).

ഇപ്പോള്‍ 1695 രൂപയില്‍ എത്തിനില്‍ക്കുന്ന എച്ച് ഡിഎഫ് സി ഓഹരി വില വീണ്ടും മുകളിലേക്ക് കുതിയ്‌ക്കുമെന്ന് നിര്‍മല്‍ ബാങ് ഉള്‍പ്പെടെയുള്ള ഓഹരി ദല്ലാള്‍ കമ്പനികളും സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു.

കഴിഞ്ഞ ആറ് മാസത്തില്‍ ഏകദേശം 246 രൂപയോളം ഈ ഓഹരി കയറിയിരുന്നു. അതായത് 1446 രൂപയില്‍ നിന്നാണ് ഈ ഓഹരി ഇപ്പോള്‍ 1695 രൂപയില്‍ എത്തി നില്‍ക്കുന്നത്.

റിസ്ക് ഇഷ്ടപ്പെടാത്ത നിക്ഷേപകര്‍ക്ക് ഇപ്പോഴും എച്ച് ഡിഎഫ് സി ഓഹരി നല്ലൊരു നിക്ഷേപസാധ്യതയാണെന്ന് വെല്‍ത് മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടര്‍ ക്രാന്തി ബതിനി നിര്‍ദേശിക്കുന്നു.

എച്ച് ഡിഎഫ് സി ബാങ്കും എച്ച് ഡിഎഫ് സിയും തമ്മില്‍ ലയിച്ചതിന്റെ ഭാഗമായി ഈ ഓഹരിയുടെ മൂല്യം ഇനിയും വര്‍ധിക്കാനിരിക്കുന്നതേയുള്ളൂവെന്നും ക്രാന്തി ബതിനി ചൂണ്ടിക്കാട്ടുന്നു.

ചാര്‍ട്ട് നോക്കുമ്പോള്‍ ഈ ഓഹരി ഇനിയും ഉയരുമെന്ന് തന്നെയാണ് കാണുന്നതെന്നും 1700ന് മുകളിലേക്ക് കയറിയാല്‍ പിന്നെ ഓഹരി കൂടുതല്‍ ഉയരങ്ങളിലേക്ക് അതിവേഗം കുതിക്കുമെന്നും പറയുന്നു.

1700 രൂപ എന്നത് നല്ല പ്രതിരോധമുള്ള നിലയാണെന്നും അവിടെ നിന്നും മുകളിലേക്ക് പോയാല്‍ ഓഹരി കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുമെന്നും ആനന്ദ് രതിയുടെ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ എസ് പട്ടേല്‍ പ്രവചിക്കുന്നു. ഹ്രസ്വ കാലയളവിനുള്ളില്‍ ഓഹരി വില 1730ല്‍ എത്തുമെന്നും പ്രവചിക്കപ്പെടുന്നു.

എച്ച് ഡിഎഫ് സിയുടെ പിഇ റേഷ്യോ 19.52 ആണ്. പ്രൈസ് ടു ബുക്ക് വാല്യു ആകട്ടെ 2.9 ആണ്. ഒരു ഓഹരിയില്‍ നിന്നുള്ള ഏണിംഗ് (ഇപിഎസ് ) 85.48 ആണ്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ആര്‍ഒഇ) 15.86 ആണ്.

ഓഹരി വിപണിയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള മൂന്നാമത്തെ കമ്പനിയാണ് എച്ച് ഡിഎഫ് സി ബാങ്ക്.

X
Top