Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

100എക്‌സ്.വിസിയുമായി ധാരണാപത്രം ഒപ്പുവെച്ച് എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഡൽഹി: സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി പ്രമുഖ പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ 100എക്‌സ്.വിസിയുമായി ധാരണാപത്രം (എംഒയു) ഒപ്പുവെച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഈ ധാരണാപത്രത്തിലൂടെ 100എക്‌സ്.വിസിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ‘സ്‌മാർട്ട്-അപ്പ്’ എന്നറിയപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ പ്രത്യേക സേവനങ്ങളുടെയും സൗകര്യങ്ങളുടെയും മുഴുവൻ സ്യൂട്ട് ബാങ്ക് വാഗ്ദാനം ചെയ്യും. കൂടാതെ, ഈ സഹകരണത്തിലൂടെ അധിക വായ്പാ സൗകര്യങ്ങൾ വിപുലീകരിക്കുകയും ഈ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപ അവസരങ്ങൾ ബാങ്ക് വിലയിരുത്തുകയും ചെയ്യും.

കരാർ പ്രകാരം എച്ച്‌ഡിഎഫ്‌സി ബാങ്കും 100എക്‌സ് വിസിയും പരസ്പര പ്രയോജനകരമായ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കും. ഒപ്പം വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം അതിന്റെ എല്ലാ നിക്ഷേപക കമ്പനികൾക്കും എച്ച്ഡിഎഫ്‌സി ബാങ്കിനെ പ്രാഥമിക ബാങ്കായി ശുപാർശ ചെയ്യും. നവീകരണത്തെയും സംരംഭകത്വത്തെയും പിന്തുണച്ച് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്താനാണ് ഇതിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പറഞ്ഞു.

കൂടാതെ, ഈ പങ്കാളിത്തത്തിന് കീഴിൽ മാസ്റ്റർ ക്ലാസുകൾ പോലുള്ള സംയുക്ത പ്രോഗ്രാമുകൾ സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിക്കും. 

X
Top