Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഗിഫ്റ്റ് സിറ്റിയില്‍ അസറ്റ് മാനേജ്മെന്റ്, ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

അഹമ്മദാബാദ്: പുതുതായി സംയോജിപ്പിച്ച എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പ് വ്യാഴാഴ്ച ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ അസറ്റ് മാനേജ്മെന്റ്, ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ആരംഭിച്ചു.എച്ച്ഡിഎഫ്സി ഇന്റര്‍നാഷണല്‍ ലൈഫ് ആന്‍ഡ് റീഇന്‍ഷൂറന്‍സ്, എച്ച്ഡിഎഫ്സി ലൈഫും എച്ച്ഡിഎഫ്ി എഎംസി ഇന്റര്‍നാഷണല്‍ (ഐഎഫ്എസ്സി) ലിമിറ്റഡ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുമാണ് സ്ഥാപിച്ചത്.

എച്ച്ഡിഎഫ്സി ഇന്റര്‍നാഷണല്‍ ലൈഫ് ആന്‍ഡ് റീ, ഐഎഫ്എസ്സി ബ്രാഞ്ച്, എച്ച്ഡിഎഫ്സി എഎംസി ഇന്റര്‍നാഷണല്‍ (ഐഎഫ്എസ്സി) എന്നിവയുടെ ഉദ്ഘാടനത്തോടെ തങ്ങള്‍ മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ്, എച്ച്ഡിഎഫ്സി ലൈഫ് ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്റ് ബിസിനസിനെ സംബന്ധിച്ചിടത്തോളം, ഗിഫ്റ്റ് സിറ്റിയിലെ സാന്നിധ്യം വളരെ പ്രയോജനകരമാണ്.

ആഗോള ശരാശരിയായ 7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തിന്റെ ജിഡിപിയുടെ 3.2 ശതമാനം മാത്രമാണെന്നും പരേഖ് ചൂണ്ടിക്കാട്ടി. ലോക ശരാശരി 80 ശതമാനമാണെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ ജിഡിപിയുടെ 17 ശതമാനമാണ്. അതിനാല്‍ ഈരംഗങ്ങളില്‍ വലിയ സാധ്യതയാണ് മുന്നിലുള്ളത്.

എച്ച്ഡിഎഫ്സി ലൈഫ് ഇന്റര്‍നാഷണല്‍, യുഎസ് ഡോളര്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്ലാനിന്റെ ആദ്യ ഉല്‍പ്പന്നം എന്റോള്‍മെന്റിനായി തുറന്നിരിക്കുന്നു.ഇത് വിദേശ വിദ്യാഭ്യാസിനായി യുഎസ് ഡോളര്‍ മൂല്യമുള്ള കോര്‍പ്പസ് നിര്‍മ്മിക്കാന്‍ മാതാപിതാക്കളെ സഹായിക്കും, പരേഖ് അറിയിച്ചു.

X
Top