കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റിഫിനിറ്റിവുമായി കൈകോർത്ത് എച്ച്‌ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഡിജിറ്റൽ പരിവർത്തനം, പുതിയ ഉപഭോക്തൃ ഏറ്റെടുക്കൽ, ചെലവ് കുറയ്ക്കൽ എന്നിവയ്ക്കായി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ റിഫിനിറ്റിവുമായി ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ട് എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഫിനാൻഷ്യൽ മാർക്കറ്റ് ഡാറ്റ, ഇൻഫ്രാസ്ട്രക്ചർ എന്നിവ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ സേവന ദാതാക്കളിൽ ഒരാളാണ് റിഫിനിറ്റിവ്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ദീർഘകാല തന്ത്രപരമായ കരാർ, ഇന്ത്യയിലെ മുഴുവൻ ബിസിനസ്സിലുടനീളമുള്ള ഡിജിറ്റൽ പരിവർത്തനത്തെയും നവീകരണ പരിപാടികളെയും പിന്തുണയ്ക്കുമെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു.

ഒന്നിലധികം വർഷത്തെ കരാറിന് കീഴിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന് റിഫിനിറ്റിവിന്റെ ഡാറ്റയിലേക്കും ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം ലഭിക്കും. ഇത് പുതിയ ഉപഭോക്തൃ അവസരങ്ങൾ സാക്ഷാത്കരിക്കാനും മൊത്തം ചെലവ് കുറയ്ക്കുന്നതിനൊപ്പം അതിന്റെ ഇന്നൊവേഷൻ അജണ്ട വേഗത്തിൽ നടപ്പിലാക്കാനും ബാങ്കിനെ പ്രാപ്‌തമാക്കും.

വെൽത്ത് മാനേജ്‌മെന്റ്, ക്യാപിറ്റൽ മാർക്കറ്റുകൾ, ഗ്ലോബൽ മാർക്കറ്റുകൾ, റിസ്ക്, കംപ്ലയൻസ്, കസ്റ്റമർ ഓൺബോർഡിംഗ് എന്നിങ്ങനെ ഒന്നിലധികം ബാങ്ക് ഡിവിഷനുകളിലെ നവീകരണത്തെ ഇത് പ്രോത്സാഹിപ്പിക്കുകയും ചെലവ് ലാഭം വർദ്ധിപ്പിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയിലെ ഗണ്യമായ മൂല്യവും വളർച്ചാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ഈ പങ്കാളിത്തം ബാങ്കിനെ സഹായിക്കുമെന്ന് എൽഎസ്ഇജി സൗത്ത് ഏഷ്യയിലെ ഡാറ്റ & അനലിറ്റിക്‌സ് മാനേജിംഗ് ഡയറക്ടർ രഞ്ജിത് പവാർ അഭിപ്രായപ്പെട്ടു.

X
Top