രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള കമ്പനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌

എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‌ഡിഎഫ്‌സി ലയിക്കുന്നതോടെ റിലയന്‍സ്‌ ഇന്റസ്‌ട്രീസിനെ പിന്നിലാക്കി നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള കമ്പനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മാറും.

നിലവില്‍ റിലയന്‍സ്‌ ആണ്‌ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള കമ്പനി. ജൂലായ്‌ 13ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ വിഭജനത്തിനു ശേഷമുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വ്യാപാരം ആദ്യമായി നടക്കും. അന്ന്‌ മുതല്‍ എച്ച്‌ഡിഎഎഫ്‌സിയുടെ ഓഹരികളുടെ വ്യാപാരം ഉണ്ടാകില്ല.

ജൂലായ്‌ 13 മുതല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ 14.43 ശതമാനമായി ഉയരും. നിലവില്‍ റിലയന്‍സിന്‌ നിഫ്‌റ്റിയില്‍ 10.9 ശതമാനം വെയിറ്റേജാണുള്ളത്‌. അത്‌ 10.8 ശതമാനമായി കുറയും.

നിലവില്‍ എച്ച്‌ഡിഎഫ്‌സിയുടെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും വിപണിമൂല്യം യഥാക്രമം 5.14 ലക്ഷം കോടി രൂപയും 9.26 ലക്ഷം കോടി രൂപയുമാണ്‌. വിഭജനത്തിനു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം ഏകദേശം 14.5 ലക്ഷം കോടി രൂപയായിരിക്കും.

അതേ സമയം റിലയന്‍സിന്റെ വിപണിമൂല്യം 18.5 ലക്ഷം കോടി രൂപയാണ്‌. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്‌ റിലയന്‍സ്‌. ബാങ്ക്‌ നിഫ്‌റ്റിയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ 26.9 ശതമാനത്തില്‍ നിന്നും 29.1 ശതമാനമായി ഉയരും.

സൂചികാധിഷ്‌ഠിത ഫണ്ടുകളില്‍ നിന്നും 70 ദശലക്ഷം ഡോളര്‍ നിക്ഷേപം ഇതോടെ എച്ച്‌ഡിഎഫ്‌സി ബാങ്കിലെത്തും.

ഐസിഐസിഐ ബാങ്കിന്റെ വെയിറ്റേജ്‌ 24.4 ശതമാനത്തില്‍ നിന്നും 23.3 ശതമാനമായി കുറയും. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ചേര്‍ന്ന്‌ ബാങ്ക്‌ നിഫ്‌റ്റിയില്‍ 52.4 ശതമാനം വെയിറ്റേജ്‌ ആയിരിക്കും കൈയാളുന്നത്‌.

വിഭജനത്തിനു ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള 61-ാമത്തെ കമ്പനിയായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മാറും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക്‌ എന്ന നേട്ടവും എച്ച്‌ഡിഎഫ്‌സി ബാങ്കിന്‌ കൈവരും.

ജെപി മോര്‍ഗന്‍, ബാങ്ക്‌ ഓഫ്‌ അമേരിക്ക, ഇന്റസ്‌ട്രിയല്‍ ആന്റ്‌ കമ്മേഷ്യല്‍ ബാങ്ക്‌ ഓഫ്‌ ചൈന എന്നിവയാണ്‌ ലോകത്തിലെ ഏറ്റവും വലിയ മൂന്ന്‌ ബാങ്കുകള്‍.

X
Top