Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പ്രതിസന്ധി: മൂല്യമിടിവ് നേരിട്ട് ക്രെഡിറ്റ് സ്യൂസും ഡോയിഷ് ബാങ്കും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെ ക്രെഡിറ്റ് സ്യൂസ്, ഡോയിഷ് എന്നീ യൂറോപ്യന്‍നിക്ഷേപ ബാങ്കുകള്‍ മൂല്യമിടിവ് നേരിട്ടു. നിലവില്‍ എച്ച്ഡിഎഫ്‌സിയേക്കാള്‍ യഥാക്രമം10 മടങ്ങ്, 6 മടങ്ങ് കുറവുകളിലാണ് ക്രെഡിറ്റ് സ്യൂസ് , ഡോയിഷ് ബാങ്ക് ഉള്ളത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 99.10 ബില്യണ്‍ ഡോളറായപ്പോള്‍ ക്രെഡിറ്റ് സ്യൂസിന്റെത് 11 ബില്യണ്‍ ഡോളറും ഡോയിഷിന്റേത് 15 ബില്യണ്‍ ഡോളറുമാണ്.

26 ബില്യണ്‍ മൂല്യം വീതമായിരുന്നു ഒരു വര്‍ഷം മുന്‍പ് ഇരു സ്ഥാപനങ്ങള്‍ക്കുമുണ്ടായിരുന്നത്. യഥാക്രമം 58 ശതമാനത്തിന്റെയും 40 ശതമാനത്തിന്റെയും ഇടിവ്. ക്രെഡിറ്റ് സ്യൂസ്, ഡോയിഷ് ബാങ്ക് ഓഹരികള്‍ വര്‍ഷത്തിന്റെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാണ്.

2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കുറവ്‌ മൂല്യത്തിലാണ് ഓഹരികള്‍ വ്യാപാരത്തിലുള്ളത്. ഗില്‍റ്റ് യീല്‍ഡിലെ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍, ഈ നിക്ഷേപ ബാങ്കുകള്‍ വലിയ നഷ്ടം നേരിടുമെന്ന് നിക്ഷേപകര്‍ കരുതുന്നു. കഴിഞ്ഞ പാദങ്ങളില്‍ വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

ലാഭവിഹിത വിതരണം നിര്‍ത്താനും ക്രെഡിറ്റ് സ്യൂസ് തയ്യാറായി. അതേസമയം ശക്തമായ നിലയിലാണ് തങ്ങളെന്ന് ആവര്‍ത്തിക്കുകയാണ് ബാങ്ക് പ്രതിനിധികള്‍. ശക്തമായ മൂലധന അടിത്തറയും പണലഭ്യതയും ചൂണ്ടിക്കാട്ടി ക്രെഡിറ്റ് സ്യൂസ് സിഇഒ ഉല്‍റിച്ച് കോര്‍ണര്‍ ജീവനക്കാര്‍ക്ക് മെമ്മോ എഴുതി.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി സമാന കാഴ്ചപ്പാട് വച്ച് പുലര്‍ത്തി. എതിരാളികളേക്കാള്‍ മെച്ചമാണ് ക്രെഡിറ്റ് സ്യൂസിന്റെ അവസ്ഥയെന്ന് സിറ്റി പറയുന്നു. എങ്കിലും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ന്‍ഡ് ബാങ്ക് തുടങ്ങിയ പല ഇന്ത്യന്‍ ബാങ്കുകള്‍ക്കും നിലവില്‍ ഇരു ബാങ്കുകളേക്കാള്‍ വിപണി മൂല്യമുണ്ട്.

X
Top