ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

1,550 കോടിയുടെ നിക്ഷേപം നടത്തി എച്ച്ഡിഎഫ്സി ക്യാപിറ്റൽ

മുംബൈ: ഷാപൂർജി പല്ലോൻജി റിയൽ എസ്റ്റേറ്റിന്റെ റെസിഡൻഷ്യൽ പ്രോജക്ടുകളുടെ പോർട്ട്ഫോളിയോയിൽ 1,550 കോടി രൂപ നിക്ഷേപിച്ച്‌ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് മാനേജരായ എച്ച്ഡിഎഫ്സി ക്യാപിറ്റൽ അഡ്വൈസേഴ്സ്.

മുംബൈയിലും പൂനെയിലുമായി ഏകദേശം 7 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ആറ് പദ്ധതികളിലേക്കാണ് ഘടനാപരമായ ഡെറ്റ് ഉപകരണങ്ങളിലൂടെയുള്ള ഈ നിക്ഷേപം. പ്രോജക്ടുകൾക്കുള്ള ധന സഹായം, ഉയർന്ന ചെലവുള്ള കടം തിരിച്ചടയ്ക്കൽ, പ്രവർത്തന മൂലധനം എന്നിവയ്ക്കായി ഈ നിക്ഷേപം ഉപയോഗിക്കുമെന്ന് കമ്പനികൾ അറിയിച്ചു.

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ നിക്ഷേപമിറക്കിയ ആറ് പ്രോജക്റ്റുകളും ഇടത്തരം വരുമാന വിഭാഗത്തിലുള്ള ഗ്രീൻഫീൽഡ് പ്രോജക്ടുകളാണ്. ഇതിലെ ഒരു പദ്ധതിയിൽ സെൻട്രൽ മുംബൈയിലെ ഒരു വലിയ ഹൗസിംഗ് സൊസൈറ്റിയുടെ പുനർവികസനം ഉൾപ്പെടുന്നു. കൂടാതെ പൂനെയുടെ പ്രാന്തപ്രദേശത്തുള്ള മൂന്ന് പ്ലോട്ടഡ് ഡെവലപ്‌മെന്റുകളും പൂനെയിലെ ഹഡപ്‌സർ പ്രദേശത്തെ കമ്പനിയുടെ ഒരു വില്ല പ്രോജക്‌റ്റും ഇതിൽ ഉൾപ്പെടുന്നു.

മൾട്ടി-ബിസിനസ് കൂട്ടായ്മയായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഒരു പ്രധാന ഭാഗമാണ് ഷപൂർജി പല്ലോൻജി റിയൽ എസ്റ്റേറ്റ്. 113 ദശലക്ഷം ചതുരശ്ര അടിയുടെ വികസന പോർട്ടഫോളിയോ ഉള്ള ഡെവലപ്പർ മുംബൈ, പൂനെ, ബെംഗളൂരു, ഗുഡ്ഗാവ്, കൊൽക്കത്ത എന്നി വിപണികളിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ, ഇടത്തരം വരുമാനക്കാർക്കുള്ള ഭവനങ്ങൾ, ബഹുജന ഭവന പദ്ധതികൾ എന്നിവയുൾപ്പെടെ സെഗ്‌മെന്റുകളിലുടനീളം കമ്പനിക്ക് പ്രോജക്ടുകളുണ്ട്.

സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നൂതനമായ ധനസഹായം, പങ്കാളിത്തം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയിൽ ഒരു ദശലക്ഷം താങ്ങാനാവുന്ന വീടുകളുടെ വികസനത്തിന് ധനസഹായം നൽകുക എന്നതാണ് എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിന്റെ ലക്ഷ്യം.

X
Top