മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ഫെയര്‍ ട്രേഡ് റെഗുലേറ്റര്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി. എച്ച്ഡിഎഫ്‌സി ഇന്‍വെസ്റ്റ്‌മെന്റ്, എച്ച്ഡിഎഫ്‌സി ഹോള്‍ഡിംഗ്‌സ് എന്നിവയുടെ ആദ്യ ഘട്ടത്തില്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായി ലയിപ്പിക്കാനും തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡിനെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിപ്പിക്കാനുമാണ് പദ്ധതി. നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ലയനത്തിന് അനുമതി നല്‍കിയിരുന്നു.
ലയന പദ്ധതി പ്രകാരം, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്‌സി സ്വന്തമാക്കും. ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 എച്ച്ഡിഎഫ്‌സി ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ആവര്‍ഭവിക്കാന്‍ ലയനം കാരണമാകും. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്‌സി)മേലുള്ള കര്‍ശനമായ ആര്‍ബിഐ നിയന്ത്രണങ്ങളാണ് ലയനത്തിന് ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇത് ‘തുല്യരുടെ ലയനം’ മാണ്. ലയനത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്‌സി വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്ന് പരേഖ് വിശദീകരിച്ചു. നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍, ലിക്വിഡിറ്റി കവറേജ് അനുപാതം എന്നിവയെക്കുറിച്ചുള്ള നിയമങ്ങള്‍ ഉദ്ദരിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൂടാതെ, എന്‍ബിഎഫ്‌സികളുടെ പണച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പരേഖ് നിരീക്ഷിച്ചു.
ലയനഫലമായി സൃഷ്ടിക്കപ്പെടുന്ന സ്ഥാപനം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.