ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കിനും എച്ച്ഡിഎഫ്‌സിയ്ക്കും ലയന ശേഷം, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ഇആര്‍ജിഒ എന്നിവയിലെ തങ്ങളുടെ ഓഹരികള്‍ 50 ശതമാനത്തിലേറെയായി ഉയര്‍ത്താം. റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ഉത്തരവിട്ടു. തുടര്‍ന്ന് ഏപ്രില്‍ 24 ന് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് ഉയര്‍ന്നു.
പിന്നീട് 6.4 ശതമാനം നേട്ടത്തില്‍ 546.15 രൂപയിലായിരുന്നു ക്ലോസിംഗ്. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കാന്‍ എച്ച്ഡിഎഫ്സി ഇരട്ടകളെ അനുവദിച്ചുകൊണ്ടുള്ള തീരുമാനം എച്ച്ഡിഎഫ്സി ലൈഫിന് ഉത്തേജനം നല്‍കും, എംകെയ് ഗ്ലോബലും നുവാമ റിസര്‍ച്ചും പറയുന്നു. അതേസമയം ഓഹരി വിഹിതം എത്രത്തോളം വര്‍ധിപ്പിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടില്ല.
പരിധി 100 ശതമാനമാണ്. എച്ച്ഡിഎഫ്്‌സി ഇരട്ടകള്‍ 50-60 ശതമാനം ഓഹരികള്‍ നിലനിര്‍ത്തുമെന്ന് നുവാമ വിശ്വസിക്കുന്നു. 650 രൂപ ലക്ഷ്യവില നിശ്ചയ്ച്ച് എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരി വാങ്ങാന്‍ എംകെയ് ഗ്ലോബല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.