റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

എച്ച്‌ഡിഎഫ്‌സി ലൈഫ്-എക്‌സൈഡ് ലൈഫ് ലയനത്തിന് ഐആർഡിഎഐയുടെ അന്തിമ അനുമതി

മുംബൈ: എക്‌സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ലയിക്കുന്നതിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അന്തിമ അനുമതി ലഭിച്ചതായി എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷുറൻസ് കമ്പനി അറിയിച്ചു.

പദ്ധതിക്ക് 2022 ഒക്ടോബർ 13-നാണ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അന്തിമ അനുമതി ലഭിച്ചതെന്ന് എച്ച്ഡിഎഫ്‌സി ലൈഫ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഈ വർഷം ആദ്യം, എച്ച്‌ഡിഎഫ്‌സി ലൈഫ് എക്‌സൈഡ് ലൈഫിന്റെ മാതൃസ്ഥാപനമായ എക്‌സൈഡ് ഇൻഡസ്ട്രീസിൽ നിന്ന് കമ്പനിയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 6,687 കോടി രൂപയാണ് മൊത്തം ഇടപാടിന്റെ മൂല്യം. എച്ച്‌ഡിഎഫ്‌സി ലൈഫിൽ എക്‌സൈഡ് ഇൻഡസ്ട്രീസിന് ഇപ്പോൾ 4.1 ശതമാനം ഓഹരിയുണ്ട്.

നിർദിഷ്ട ലയനത്തിന് കഴിഞ്ഞ മാസം നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അംഗീകാരം ലഭിച്ചിരുന്നു. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഓഹരികൾ 0.88 ശതമാനം ഉയർന്ന് 524.50 രൂപയിലെത്തി.

X
Top