Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബിസിനസ് സൈക്കിൾ ഫണ്ട് അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്

മുംബൈ: എച്ച്‌ഡിഎഫ്‌സി ബിസിനസ് സൈക്കിൾ ഫണ്ട് അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി. ഇത് അനുകൂലമായ ബിസിനസ്സ് സൈക്കിളിലുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ സബ്സ്ക്രിപ്ഷനായി 2022 നവംബർ 11 ന് തുറന്ന് നവംബർ 25 ന് അവസാനിക്കും.

മേഖലകൾ / ഉപമേഖലകൾ / വിപണി മൂലധനം, കൂടാതെ നിരവധി സ്റ്റോക്കുൾ എന്നിവയിലുടനീളം വേണ്ടത്ര വൈവിധ്യവൽക്കരിച്ചുകൊണ്ട് ഫണ്ട് അപകടസാധ്യതകൾ കൈകാര്യം ചെയ്യുമെന്നും. അതിനാൽ ലംപ്‌സം, എസ്‌ഐപി എന്നിവ വഴിയുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന ഫണ്ടാണിതെന്നും ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ഫണ്ട് മാനേജ്‌മെന്റ്, ഇക്വിറ്റി റിസർച്ച് എന്നിവയിൽ 20 വർഷത്തിലേറെ പരിചയമുള്ള രാഹുൽ ബൈജാലാണ് ഇതിന്റെ ഫണ്ട് മാനേജർ. ഈ എൻഎഫ്‌ഒയുടെ സമാരംഭം ഓരോ ഇന്ത്യക്കാരനും സമ്പത്ത് സൃഷ്‌ടിക്കുന്നയാളാകാനുള്ള ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് എന്ന് എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നവനീത് മുനോട്ട് പറഞ്ഞു.

എച്ച്‌ഡിഎഫ്‌സി ബിസിനസ് സൈക്കിൾ ഫണ്ട് അവരുടെ ബിസിനസ്സ് സൈക്കിളിൽ അനുകൂലമായ സ്ഥാനമുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് ടോപ്പ്-ഡൌൺ, ബോട്ടം-അപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. ഇത് മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ നേടാനും നിക്ഷേപകരെ സമ്പത്ത് സൃഷ്ടിക്കാനും സഹായിക്കുന്നു.

X
Top