Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ച് എച്ച്ഡിഎഫ്സി എംഎഫ്

മുംബൈ: എച്ച്ഡിഎഫ്സി സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കി എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്. എച്ച്ഡിഎഫ്‌സി സിൽവർ ഇടിഎഫിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഫണ്ട് ഓഫ് ഫണ്ട് സ്കീം ആണിത്.

ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ (NFO) നിലവിൽ സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുകയാണ്, ഇത് ഒക്ടോബർ 21-ന് അവസാനിക്കും. ഈ ഫണ്ടിനായി എസ്ഐപി, എസ്ടിപി പോലുള്ള നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി സിൽവർ ഇടിഎഫിന്റെ യൂണിറ്റുകളിൽ നിക്ഷേപിച്ച് മൂലധന വിലമതിപ്പ് നേടാനാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ഫണ്ട് ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു.

കറൻസി അപകടസാധ്യതയ്‌ക്കെതിരെ സംരക്ഷണം നൽകുന്നതിന് പുറമെ, സൗരോർജ്ജം, വൈദ്യുത വാഹനങ്ങൾ, ഇലക്ട്രിക്കൽ സ്വിച്ചുകൾ തുടങ്ങിയ വ്യാവസായിക അവശ്യങ്ങൾക്കായി വെള്ളി കൂടുതലായി ഉപയോഗിക്കുന്നതായും. അതിനാൽ ഇത് ഒരു മികച്ച നിക്ഷേപ അവസരമാണെന്നും എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി പറഞ്ഞു.

X
Top