Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പുതിയ ഫണ്ട് ഓഫറുകൾ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്സ്

മുംബൈ: എച്ച്‌ഡിഎഫ്‌സി നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, എച്ച്‌ഡിഎഫ്‌സി നിഫ്റ്റി 100 ഇടിഎഫ് എന്നിങ്ങനെ രണ്ട് പുതിയ ഇടിഎഫുകൾ അവതരിപ്പിച്ച്‌ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്സ്. എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് കഴിഞ്ഞ 20 വർഷമായി കൈകാര്യം ചെയ്യുന്ന എച്ച്‌ഡിഎഫ്‌സി എംഎഫ് ഇൻഡക്‌സ് സൊല്യൂഷൻസ് സ്യൂട്ട് വിപുലീകരിക്കാൻ ഈ പുതിയ സ്കീമുകൾ സഹായിക്കുമെന്ന് ഫണ്ട് ഹൗസ് പറഞ്ഞു. ഈ ഫണ്ടുകൾ ഇന്ത്യൻ ലാർജ് ക്യാപ് മേഖലയിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഒരു ലളിതമായ മാർഗം വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ ഫണ്ട് ഓഫറുകൾ സബ്‌സ്‌ക്രിപ്ഷനായി ഇപ്പോൾ തുറന്നിരിക്കുകയാണ്, ഇത് ഓഗസ്റ്റ് 1 ന് അടയ്ക്കും.

എച്ച്‌ഡിഎഫ്‌സി നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് – നിഫ്റ്റി നെക്സ്റ്റ് 50 ടോട്ടൽ റിട്ടേൺസ്‌ ഇൻഡക്സിനെ (TRI) മാനദണ്ഡമാക്കി എടുക്കുമെന്നും, ഇത്  സ്റ്റോക്ക് തലത്തിലും സെക്ടർ തലത്തിലും വൈവിധ്യവൽക്കരണ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായും ഫണ്ട് ഹൗസ് പറഞ്ഞു. അതേസമയം, എച്ച്‌ഡിഎഫ്‌സി നിഫ്റ്റി 100 ഇടിഎഫ്, നിഫ്റ്റി 100 ടിആർഐയെയാണ് മാനദണ്ഡമാകുന്നത്. ഇത് സമ്പൂർണ്ണ മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തിൽ മികച്ച 100 കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ ലാർജ് ക്യാപ് മേഖലയിലേക്കുള്ള പ്രവേശനത്തിന്റെ ഒരു ലളിതമായ മാർഗം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇത് നിഫ്റ്റി 50 സൂചികയേക്കാൾ കൂടുതൽ സമതുലിതമായ വൈവിധ്യവൽക്കരണം നൽകുന്നതായി എച്ച്‌ഡിഎഫ്‌സി എംഫ് പറഞ്ഞു. 

X
Top