Alt Image
രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ട് എച്ച്ഡിഎഫ്‌സി

ന്യൂഡല്‍ഹി: ആരോഗ്യകരമായ മൂന്നാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്‌സി) പുറത്തുവിട്ടത്. 3690.80 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ദ്ധനവ്.

രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയുടെ അറ്റപലിശ വരുമാനം 13 ശതമാനം ഉയര്‍ന്ന് 4840 കോടി രൂപയായി. മൊത്തം പലിശ വരുമാനം 14457 കോടി രൂപയാണ്. പ്രവര്‍ത്തന വരുമാനം 15230.12 കോടി രൂപ.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ പ്രവര്‍ത്തന വരുമാനം11,783.60 കോടി രൂപയായിരുന്നു. വായ്പ ബുക്ക് അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് അടിസ്ഥാനത്തില്‍ 13 ശതമാനം ഉയര്‍ന്നു. വ്യക്തിഗത ലോണ്‍ വിതരണം 23 ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.

ആസ്തി ഗുണനിലവാരം മികവ് പുലര്‍ത്തുന്നു. മൊത്തം കിട്ടാകടങ്ങള്‍ 1.49 ശതമാനമായി താഴ്ന്നു. നേരത്തെയിത് 2.32 ശതമാനമായിരുന്നു.

വ്യക്തിഗത വായ്പ ഇനത്തില്‍ കിട്ടാകടങ്ങള്‍ 0.86 ശതമാനം. നേരത്തെയിത് 1.44 ശതമാനമായിരുന്നു.

X
Top