മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തകര്‍ച്ച നേരിട്ടു. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല വാങ്ങലിനായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ അനലിസ്റ്റ് വിനയ് രജനി നിര്‍ദ്ദേശിക്കുന്ന ഓഹരികളാണ് ജിഎസ്എഫ്‌സി, ഇന്‍ഡോകോ റെമഡീസ്, ബാലാജി അമീന്‍സ് എന്നിവ.
ഗുജ്‌റാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് (ജിഎസ്ഫ്‌സി)
നിലവില്‍ 167.15 രൂപ വിലയുള്ള ഓഹരി 182-197 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 9-18 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. സ്‌റ്റോപ് ലോസ് വെക്കേണ്ടത് 154 രൂപയിലാണ്. പ്രതിദിന, പ്രതിവാര ചാര്‍ട്ടുകളില്‍ ഓഹരി അപ് ട്രെന്‍ഡിലാണെന്ന് വിനയ് രജനി സ്ഥിരീകരിക്കുന്നു. 20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലായത് ബുള്ളിഷ് ട്രെന്‍ഡിനെ കുറിക്കുന്നു.ആര്‍എസ്‌ഐ, എംഎസിഡി, എഡിഎക്‌സ് ഓസിലേറ്ററുകകളും അപ്‌ട്രെന്‍ഡിന്റെ ശക്തിയാണ് വിളിച്ചോതുന്നത്.
ഇന്‍ഡോകോ റെമഡീസ്
നിലവില്‍ 398.40 രൂപ വിലയുള്ള ഓഹരി 370 രൂപ സ്‌റ്റോപ് ലോസ് നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. ലക്ഷ്യവില:426-450 രൂപ. 7-13 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കണ്‍സോളിഡേഷനിലായിരുന്ന ഓഹരി മികച്ച അളവോടുകൂടിയ ബ്രേക്ക് ഔട്ട് ആരംഭിച്ചു. 200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ ആവറേജിന് മുകളിലായത് ബുള്ളിഷ് മൊമന്റത്തെ കാണിക്കുന്നു. ഇന്‍ഡിക്കേറ്ററുകളും ഓസിലേറ്റകളും ഓഹരിയില്‍ ബുള്ളിഷാണ്.
ബാലാജി അമീന്‍സ്
നിലവില്‍ 3543.10 രൂപ വിലയുള്ള ഓഹരി 3795-3900 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ വിനയ് രജനി നിര്‍ദ്ദേശിക്കുന്നു. 3400 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്. 7-10 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 3500 ലെ റെസിസ്റ്റന്‍സ് ഭേദിച്ച ഓഹരി പ്രതിദിന ചാര്‍ട്ടില്‍ റൗണ്ടിംഗ് ബോട്ടം രൂപപ്പെടുത്തി. വിലവര്‍ധിച്ചതിനോടൊപ്പം അളവും വര്‍ധിച്ചു. നിലവില്‍ ഹൈയര്‍ ടോപ്പ്, ഹൈയര്‍ ബോട്ടം ഫോര്‍മേഷനിലാണ് ഓഹരി മുന്നേറുന്നത്.