രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ട് പ്രഖ്യാപിച്ചു

ര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക.

പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതിയെന്നും കെ.എൻ ബാലഗോപാൽ.

ആരോഗ്യ മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി. മെഡിക്കൽ കോളജുകളുടെ സമഗ്ര വികസനത്തിന് 217 കോടി. 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടിയും ആർദ്രം പദ്ധതിക്ക് 28.88 കോടി രൂപയും വകയിരുത്തി.

കനിവ് പദ്ധതിക്ക് 80 കോടി. മെഡിക്കൽ കോളജുകളിലെ മാലിന്യ സംസ്കരണത്തിന് 13 കോടി രൂപ.

പുതിയ ഡയാലിസിസ് യൂണിറ്റുകൾക്ക് 9.8 കോടി. കാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 14 കോടി. മലബാർ കാൻസർ സെൻ്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ വകയിരുത്തി.

പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. ഹോമിയോയ്ക്ക് 6.83 കോടി. ആരോഗ്യമേഖലയിലെ ഇൻഫർമേഷൻ ടെക്‌നോളജിക്ക് 27.6 കോടി. ഡ്രഗ് കൺട്രോൾ വകുപ്പിന് 5.52 കോടി.

2,547 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി.

X
Top