ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആരോഗ്യ ഇൻഷുറൻസ്: പത്തിൽ നാല് പേരും ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടുന്നതായി സർവേ റിപ്പോർട്ട്

ന്നത്തെ കാലത്ത് ഓരോ വ്യക്തിക്കും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് എന്നതിൽ സംശയമില്ല. കോവിഡിന് ശേഷം ആരോഗ്യ ഇൻഷുറൻസ് വിൽപ്പനയിലും വൻ വർധനവുണ്ടായിട്ടുണ്ട്.

ചികിത്സയ്ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവുകളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം നൽകുന്നു. എന്നാൽ ചികിത്സയ്ക്ക് ശേഷം ക്ലെയിം ലഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായാലോ? ഇത്തരം പ്രശ്നങ്ങൾ കൂടുകയാണെന്നാണ് ഒരു സർവേ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 3 വർഷത്തിനിടയിൽ, ഏകദേശം 43 ശതമാനം ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾ അവരുടെ ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്ന് സർവേയിൽ പറയുന്നു.

രാജ്യത്തുടനീളമുള്ള 302 ജില്ലകളിലായി 39,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. ക്ലെയിമുകൾ നിരസിക്കുക, ഭാഗികമായി പണം അനുവദിക്കുക, ക്ലെയിം അനുവദിക്കുന്നതിലെ കാലതാമസം തുടങ്ങിയ വെല്ലുവിളികൾ ആണ് ആളുകൾ നേരിടുന്നത്.

സാങ്കേതിക പദപ്രയോഗങ്ങളുടെയും സങ്കീർണ്ണമായ വാക്കുകളുടെയും ഉപയോഗം കാരണം കരാറുകളിലെ അവ്യക്തത, നിലവിലുള്ള രോഗം കാരണം നിരസിച്ച ക്ലെയിമുകൾ, പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ള മുൻകാല രോഗങ്ങൾ കാരണമുള്ള അയോഗ്യത എന്നിവയും ക്ലെയിമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

‘ലോക്കൽ സർക്കിൾസ്’ എന്ന സംഘടന നടത്തിയ സർവേയിൽ പങ്കെടുത്ത 93 ശതമാനം ആളുകളും ഈ സാഹചര്യം ഒഴിവാക്കാൻ നിയമപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് വ്യക്തമാക്കി.

ഇൻഷുറൻസ് കമ്പനികൾ എല്ലാ മാസവും അവരുടെ വെബ്‌സൈറ്റുകളിൽ വിശദമായ ക്ലെയിമുകളും പോളിസി റദ്ദാക്കൽ ഡാറ്റയും വെളിപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന ആവശ്യവും സർവേയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

മറ്റ് ഇൻഷുറൻസ് പോളിസികളെ അപേക്ഷിച്ച് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഇൻഷുറൻസ് പോളിസി ഉടമകൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ലോക്കൽ സർക്കിളിന്റെ സർവേ വ്യക്തമാക്കുന്നു.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ചില ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും, ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ക്ലെയിമുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടേണ്ടി വരുന്നതായി ലോക്കൽ സർക്കിൾ അഭിപ്രായപ്പെട്ടു.

X
Top