സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആരോഗ്യ ഇൻഷുറൻസ്: കമ്പനികൾ നിരസിച്ചത് 15,100 കോടി രൂപയുടെ ക്ലെയിമുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു.

1.17 ലക്ഷം കോടി രൂപയാണ് വിവിധ കമ്പനികൾ വഴി ക്ലെയിം ചെയ്യപ്പെട്ടത്. ഇതിൽ 83,493.17 കോടി രൂപ അനുവദിച്ചു. അതേ സമയം ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ 1,07,681 കോടി രൂപയാണ് കമ്പനികൾക്ക് ലഭിച്ചത്. ഇതിന്റെ 77.5% ക്ലെയിം തുകയായി നൽകേണ്ടി വന്നു.

3.26 കോടി അപേക്ഷകളാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കായി ആകെ ലഭിച്ചത്. ഇതിൽ 2.69 കോടി അപേക്ഷകൾ തീർപ്പാക്കി. ഇതിൽ 66.16% ക്ലെയിമുകളും കാഷ്‍ലസ് ആയാണ് നൽകിയത്. 39% റീഇംപേഴ്സ് ചെയ്തു നൽകി.

31,086 രൂപയാണ് ഒരു ക്ലെയിമിന് കമ്പനികൾ നൽകിയ ശരാശരി തുക. കഴിഞ്ഞ വർഷത്തേക്കാൾ 20.32% വളർച്ചയാണ് ആരോഗ്യ ഇൻഷുറൻസ് മേഖല നേടിയത്.

X
Top