അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

കോവിഡിനുശേഷം ആരോഗ്യ ഇൻഷുറൻസിന് വൻ ഡിമാൻഡ്

ന്യൂഡൽഹി: കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന.

കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക് പ്ലാറ്റ്‌ഫോമായ ടർട്ടിൽമിന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ.

പുതിയ ഗുണഭോക്താക്കൾ വർധിച്ചതിനൊപ്പം തന്നെ പ്രീമിയം തുക ഉയർത്തിയവരുടെ എണ്ണത്തിലും 2020 മുതൽ 73 % വർധന രേഖപ്പെടുത്തി.

17,914 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്കുള്ള സാമ്പത്തിക തയാറെടുപ്പിൽ പൊതുജനങ്ങൾ അധികജാഗ്രത പുലർത്തുന്നുവെന്നാണ് ഈ ട്രെന്റിനെ ആരോഗ്യമേഖല വിലയിരുത്തുന്നത്.

X
Top