കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽയുഎസുമായി ചൈന ഏറ്റുമുട്ടുമ്പോൾ നേട്ടം കൊയ്യാനുറച്ച് ഇന്ത്യ; 10 സെക്ടറിലെ 175 ഉത്പന്നങ്ങൾക്ക് കയറ്റുമതി പ്രോത്സാഹനംആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍റെക്കോർഡ് തുക ലാഭവിഹിതമായി കേന്ദ്രത്തിന് നൽകാൻ ആർബിഐതീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ

റെഡ്ബ്രിക്ക് എഐ 4.6 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: സെക്വോയ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററായ സർജ്ജ് എന്നിവർ നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ 4.6 മില്യൺ ഡോളർ സമാഹരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആരോഗ്യ-ടെക് പ്ലാറ്റ്‌ഫോമായ റെഡ്ബ്രിക്ക് എഐ.

വൈ കോമ്പിനേറ്റർ, മറ്റ് എയ്ഞ്ചൽ നിക്ഷേപകർ എന്നിവരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു. മിഷിഗൺ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായ ശിവം ശർമ്മയും ഡെറക് ലൂക്കാക്സും ചേർന്ന് 2021 ൽ സ്ഥാപിച്ച റെഡ്ബ്രിക്ക് എഐ, മെഡിക്കൽ ഇമേജിംഗ് എഐ നിർമ്മിക്കുന്നതിനുള്ള പരിഹാരങ്ങൾ നൽകുന്നു.

കൂടാതെ സ്റ്റാർട്ടപ്പിന്റെ എസ്എഎഎസ് പ്ലാറ്റ്‌ഫോം 2D, 3D ഡാറ്റയ്‌ക്കായി വിവിധ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള ഉപകരണങ്ങളുടെ സങ്കീർണ്ണത, ഗുണനിലവാര നിയന്ത്രണം, മെഷീൻ ലേണിംഗ് ഇന്റഗ്രേഷൻ എന്നിവ പോലുള്ള മെഡിക്കൽ ഡാറ്റ വ്യാഖ്യാനത്തിലെ വെല്ലുവിളികളെ നേരിടാൻ റെഡ്ബ്രിക്ക് എഐയുടെ ഈ ടൂളുകൾ സഹായിക്കുന്നു.

X
Top