Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

താപനിലയ പദ്ധതി: ബംഗ്ലദേശിൽ അദാനിക്കെതിരെ അന്വേഷണം

ധാക്ക: അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊർജ,വൈദ്യുതി പദ്ധതികളിൽ വിശദാന്വേഷണം നടത്താൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച ഉന്നതസമിതി ശുപാർശ ചെയ്തു.

ഷെയ്ഖ് ഹസീന അധികാരത്തിലിരുന്ന 2009 മുതൽ 2024 വരെ ഒപ്പുവച്ച ഊർജപദ്ധതികളിൽ അഴിമതി നടന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണു പ്രത്യേക ഏജൻസിയെ വച്ച് അന്വേഷിക്കണമെന്നു ഊർജ, ധാതുവിഭവ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ നിയോഗിക്കപ്പെട്ട ദേശീയ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തത്.

അദാനി പവർ ലിമിറ്റഡിന്റെ ബംഗ്ലദേശ് ഇന്ത്യ ഫ്രൺഷിപ് പവർ കമ്പനി ലിമിറ്റഡ് (ബിഐഎഫ്പിസിഎൽ) 1234.4 മെഗാവാട്ട് താപവൈദ്യുതി നിലയം അടക്കം 7 വൻകിട ഊർജ, വൈദ്യുതി പദ്ധതികളാണു സമിതി പരിശോധിച്ചതെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് അറിയിച്ചു.

ആറെണ്ണത്തിൽ ഒരെണ്ണം ചൈനീസ് കമ്പനിയുടെയും മറ്റെല്ലാം ഷെയ്ഖ് ഹസീനയോടു അടുപ്പമുള്ള ബംഗ്ലദേശ് കമ്പനികളുടേതുമാണ്. ഊർജരംഗത്തെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ബംഗ്ലദേശിൽ നിക്ഷേപം നടത്തിയത്.

പദ്ധതിയുമായി ബന്ധപ്പെട്ടു കിട്ടാനുള്ള 80 കോടി ഡോളർ നൽകണമെന്നാവശ്യപ്പെട്ടു ഈയിടെ അദാനി ഗ്രൂപ്പ് ബംഗ്ലദേശ് സർക്കാരിനു കത്തെഴുതിയിരുന്നു.

X
Top